Publish Date: Mon, 05 Oct 2020 (23:30 IST)
Updated Date: Mon, 05 Oct 2020 (23:32 IST)
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാര്‍ നയൻതാരയുടെ വിവാഹത്തെക്കുറിച്ച് അറിയുവാൻ ആരാധകര്‍ കാത്തിരിക്കുകയാണ്. സംവിധായകർ വിഘ്നേഷ് ശിവനുമായി താരറാണി പ്രണയത്തിലാണെന്ന വിവരം പരസ്യമായ രഹസ്യമാണ്. ഇരുവരുടെയും കല്യാണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ നയൻസിൻറെ വിവാഹം വൈകുന്നതിനുള്ള കാരണം പുറത്തുവന്നിരിക്കുകയാണ്.
നയൻതാരയുടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലെന്ന് പൂർത്തിയായതിനുശേഷം മാത്രമേ വിവാഹം ഉണ്ടാകുകയുള്ളൂ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ശേഷം മാത്രമേ നയന്‍സ് കല്യാണത്തെ കുറിച്ച് തീരുമാനം എടുക്കുകയുള്ളൂ എന്നാണ് വിവരം.
അതേസമയം, വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കാതുവാക്കുലെ രണ്ടു കാതൽ'. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.