Webdunia - Bharat's app for daily news and videos

Install App

ബിജെപിയിൽ ചേരണമെന്ന് മുൻ ബിജെപി എം പി, വേണമെന്നില്ലെന്ന് നയൻ‌താര !

Webdunia
വ്യാഴം, 12 ഡിസം‌ബര്‍ 2019 (10:44 IST)
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര ബിജെപിയിലേക്ക് ചേരുന്നതായി റിപ്പോർട്ട്. നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നയന്‍താര ബിപിയില്‍ ചേരാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്.
 
കന്യാകുമാരി തിരുചെന്തൂര്‍ ക്ഷേത്രത്തിലെത്തിയ ഇവര്‍ മുന്‍ എംപിയും ബിജെപി അംഗവുമായ നരംസിംഹനെ കണ്ടിരുന്നു. ഇതോടെയാണ് നയന്‍സ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാൽ, ഇത് പ്ലാൻ ചെയ്ത് കൂടിക്കാഴ്ച അല്ലെന്ന് നരസിംഹൻ പറയുന്നു. 
 
ജനങ്ങളിലേക്ക് മോദി സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തികള്‍ എത്തിക്കാനായി ബിജെപിയില്‍ ചേരണമെന്ന് താരത്തിനോട് നരസിംഹന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് നയന്‍താര വ്യക്തമാക്കി.
 
ഹൈദരബാദ് ബലാത്സംഗക്കേസിലെ പ്രതികളെ പൊലിസ് എന്‍കൗണ്ടറില്‍ വധിച്ചപ്പോള്‍ ഇതിനെ സ്വാഗതം ചെയ്ത് നയന്‍താര എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നയൻസിനോട് ബിജെപിയിലേക്ക് ചേരാൻ നരസിംഹൻ ആവശ്യപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍; തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ മൊഴി കള്ളമെന്ന് പി വിജയന്‍

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

അടുത്ത ലേഖനം
Show comments