Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ധനുഷിന്റെ മാനേജരെ ഞാൻ പല തവണ വിളിച്ചു, ധനുഷിന് ഫോൺ കൊടുക്കാൻ പറഞ്ഞിട്ടും കാര്യമുണ്ടായില്ല': വിവാദങ്ങളിൽ പ്രതികരിച്ച് നയൻതാര

വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് നയൻതാര

'ധനുഷിന്റെ മാനേജരെ ഞാൻ പല തവണ വിളിച്ചു, ധനുഷിന് ഫോൺ കൊടുക്കാൻ പറഞ്ഞിട്ടും കാര്യമുണ്ടായില്ല': വിവാദങ്ങളിൽ പ്രതികരിച്ച് നയൻതാര

നിഹാരിക കെ എസ്

, വ്യാഴം, 12 ഡിസം‌ബര്‍ 2024 (08:45 IST)
തന്‍റെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്‍ററി നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലിന്‍റെ റിലീസിന് മുൻപായി നടി നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ധനുഷിനെതിരായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നയന്‍താരയ്ക്കെതിരായ ധനുഷിന്‍റെ വക്കീല്‍ നോട്ടീസും ധനുഷിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള നയന്‍താരയുടെ കുറിപ്പുമൊക്കെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. 
 
ഡോക്യുമെന്‍ററിക്ക് പബ്ലിസിറ്റി ലഭിക്കാൻ വേണ്ടിയാണ് നയൻതാര പുതിയ അടവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് വിമർശനം ഉയർന്നു. ഇപ്പോഴിതാ ഈ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നയന്‍താര. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര പ്രതികരിക്കുന്നത്. പബ്ലിസിറ്റി ലഭിക്കാനും ഫ്ളോപ്പും ഹിറ്റും ആകാനും ഇത് സിനിമയല്ലോ ഡോക്യുമെന്‍ററി അല്ലേ എന്നാണ് നടി ചോദിക്കുന്നത്.
 
പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായയ്ക്ക് കരി വാരിത്തേക്കുന്ന ആളല്ല താനെന്നും നടി പറഞ്ഞു. വക്കീൽ നോട്ടീസ് ലഭിച്ച ശേഷം,  ധനുഷിനെ ബന്ധപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. എന്താണ് പ്രശ്നം എന്ന ചോദ്യത്തിന് നേരിട്ട് ഒരു ഉത്തരം ലഭിച്ചേനെ അപ്പോള്‍. അദ്ദേഹത്തിന്‍റെ മാനേജരെ വിഘ്നേഷ് പല തവണ വിളിച്ചു. ഞങ്ങളുടെ പൊതുസുഹൃത്തുക്കള്‍ വഴി ശ്രമിച്ചു. ഫലം ഉണ്ടായില്ല. ചിത്രത്തിലെ ക്ലിപ്സ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചു. അത് അദ്ദേഹത്തിന്‍റെ സിനിമയല്ലേ, എന്‍ഒസി നല്‍കയോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. 
 
പക്ഷേ ചിത്രത്തില്‍ വിഘ്നേഷ് എഴുതിയ നാല് വരികള്‍ ഞങ്ങള്‍ക്ക് ഡോക്യുമെന്‍ററിയില്‍ ഉപയോഗിക്കണമെന്ന് ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതത്തിന്‍റെ സാരാംശമായിരുന്നു അത്. ധനുഷ് ഒരു നല്ല സുഹൃത്തായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും. അവസാനം ധനുഷിന്‍റെ മാനേജരെ ഞാന്‍ വിളിച്ചു. 
 
ആ നാല് വരികള്‍ ഉപയോഗിക്കാനും എന്‍ഒസി തന്നില്ലെങ്കിലും വേണ്ട, ധനുഷുമായി ഒന്ന് കോള്‍ കണക്റ്റ് ചെയ്യാനാണ് ഞാന്‍ മാനേജരോട് ആവശ്യപ്പെട്ടത്. പ്രശ്നം എന്താണെന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞങ്ങളോട് എന്താണ് ഇത്ര ദേഷ്യമെന്നും. ആശയക്കുഴപ്പമാണെങ്കില്‍ പരിഹരിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ആ ഫോണ്‍ കോളും യാഥാര്‍ഥ്യമായില്ല. അപ്പോഴും എനിക്ക് ദേഷ്യം ഉണ്ടായിരുന്നില്ല. ഡോക്യുമെന്‍ററിക്ക് വേണ്ടി വിഘ്നേഷ് പുതിയൊരു ഗാനം എഴുതി', നയൻതാര പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നല്ല സുഹൃത്തുക്കളായിരുന്നു, എന്തിനാണ് ദേഷ്യമെന്ന് അറിയണം': ധനുഷിനെ കുറിച്ച് നയൻതാര