Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളി മങ്കയായി നയന്‍താര, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

മലയാളി മങ്കയായി നയന്‍താര, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

, വെള്ളി, 16 ഏപ്രില്‍ 2021 (12:50 IST)
മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ തിരക്കുള്ള നടിയാണ് നയന്‍താര. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തലയില്‍ മുല്ലപ്പൂം ചൂടി സെറ്റ് സാരിയുടുത്തുളള നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. വിഷുദിനത്തില്‍ നയന്‍താര തന്നെയാണ് പങ്കുവെച്ചത്.
webdunia
 
കൊച്ചിയിലായിരുന്നു നടിയുടെ വിഷു ആഘോഷം. സാധാരണ വിഘ്‌നേഷ് ശിവനൊപ്പമുള്ള ചിത്രങ്ങളാണ് നടി ആഘോഷവേളകളില്‍ പങ്കുവെക്കാറുളളത്. എന്നാല്‍ ഇത്തവണ തനിച്ചുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്.
 
നിഴല്‍ എന്ന ചിത്രമാണ് നടിയുടെ ഒടുവിലായി റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനൊപ്പം ശക്തമായ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ ചിമ്പു മാലിദീപിലേക്ക്, 'മാനാട്' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്