ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാനില്ല, തുടര്‍ച്ചയായി സിനിമകള്‍ ചെയ്യില്ല; ഇനി വിഘ്‌നേഷിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ നയന്‍സ്

Webdunia
ചൊവ്വ, 14 ജൂണ്‍ 2022 (11:58 IST)
വിവാഹശേഷം ജീവിതപങ്കാളി വിഘ്‌നേഷ് ശിവനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള തീരുമാനത്തിലാണ് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര. സിനിമ തിരക്കുകള്‍ മാറ്റിവെച്ച് കുടുംബജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് താരത്തിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 
 
വിവാഹം കഴിഞ്ഞെങ്കിലും യാത്ര തിരക്കുകളിലാണ് നവദമ്പതികള്‍ ഇപ്പോള്‍. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ വീണ്ടും സിനിമ തിരക്കുകളിലേക്ക് പ്രവേശിക്കൂ. ഇരുവരും ഇപ്പോള്‍ കേരളത്തിലാണ് ഉള്ളത്.
 
കല്യാണം കഴിഞ്ഞതോടെ സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താര ചില ഡിമാന്‍ഡുകള്‍ വെച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്റിമേറ്റ് രംഗങ്ങളില്‍ ഇനി താരം അഭിനയിക്കില്ല. വിഘ്നേഷുമായുള്ള പ്രണയം പരസ്യമായതിനു പിന്നാലെ നയന്‍സ് ഇന്റിമേറ്റ് രംഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. തുടര്‍ന്നങ്ങോട്ടും ഇന്റിമേറ്റ് രംഗങ്ങളില്‍ താരം അഭിനയിക്കില്ലെന്നാണ് വിവരം.
 
മാത്രമല്ല ഓടിനടന്ന് സിനിമ ചെയ്യാനും താരത്തിന് താല്‍പര്യമില്ല. ഫാമിലി ലൈഫിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് നയന്‍സിന്റെ തീരുമാനം. അതിനാല്‍ ചെയ്യുന്ന സിനിമകളുടെ എണ്ണം കുറയ്ക്കും. ഒരു സിനിമ കഴിഞ്ഞാല്‍ ചെറിയൊരു ഇടവേളയെടുത്തതിനു ശേഷം മാത്രമേ നയന്‍താര ഇനി അടുത്ത സിനിമ ചെയ്യൂ. തുടര്‍ച്ചയായി സിനിമ ചെയ്യുന്നത് താരം നിര്‍ത്തിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിനൊപ്പം ആയിരിക്കാനാണ് നയന്‍സ് സിനിമ തിരക്കുകള്‍ കുറയ്ക്കുന്നത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

അടുത്ത ലേഖനം
Show comments