Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ് സിനിമയിലെ മലയാളി താരനിര, ഉര്‍വശി മുതല്‍ അപര്‍ണ ബാലമുരളി വരെ,'വീട്ട്‌ലാ വിശേഷം' റിലീസിന് ദിവസങ്ങള്‍ മാത്രം

Veetla Vishesham | Official Trailer | RJ Balaji | Aparna B | Urvashi | Sathyaraj | 17th June 2022

കെ ആര്‍ അനൂപ്

, ചൊവ്വ, 14 ജൂണ്‍ 2022 (08:58 IST)
ആയുഷ്മാന്‍ ഖുറാന നായകനായെത്തിയ ഹിന്ദി ചിത്രം 'ബദായ് ഹോ' തമിഴ് റീമേക്കാണ് 'വീട്ട്‌ലാ വിശേഷം'.തമിഴില്‍ ആര്‍ജെ ബാലാജിയ്‌ക്കൊപ്പം സത്യരാജും ഉര്‍വ്വശിയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെപിഎസി ലളിത ഒടുവില്‍ അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും ഉണ്ട്.
ആര്‍ജെ ബാലാജിയും എന്‍ജെ ശരവണയും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
 
 ഒരു ഫാമിലി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ജൂണ്‍ 17ന് തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുമ്പൊരു തമിഴ് ചിത്രവും കേരളത്തില്‍നിന്ന് ഇത്ര വലിയ നേട്ടം ഉണ്ടാക്കിയിട്ടില്ല ! 'വിക്രം' കളക്ഷന്‍ റിപ്പോര്‍ട്ട്