ഏപ്രില്‍ എട്ടിന് തിയേറ്ററുകളിലെത്തിയ നായാട്ടിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ആദ്യം തന്നെ ബിഗ് സ്‌ക്രീനില്‍ പോയി കണ്ട് ജോജുവും നിമിഷയും ചാക്കോച്ചനും. സിനിമ കണ്ട സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുവാന്‍ ജോജു ജോര്‍ജ് മറന്നില്ല.
മൂവരും ഷൂട്ടിംഗ് തിരക്കുകളിലാണ്. കുഞ്ചാക്കോ ബോബന്‍ അരവിന്ദ് സ്വാമിയ്‌ക്കൊപ്പമുളള ഒറ്റ് എന്ന തമിഴ് മലയാളം ചിത്രത്തിന്റെ തിരക്കിലാണ്. അടുത്തിടെ ഗോവയില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.ലെനയും നിമിഷയും ഒന്നിക്കുന്ന ചിത്രം 'ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍' എന്ന സിനിമ ഒരുങ്ങുകയാണ്. സ്റ്റാര്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ജോജു ജോര്‍ജ്.