Webdunia - Bharat's app for daily news and videos

Install App

ഒരു കുഞ്ഞനുജത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: നസ്രിയയെ കുറിച്ച് മനസുതുറന്ന് പൃഥ്വിരാജ് !

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (15:13 IST)
നസ്രിയ തനിക്ക് ഒരു കുഞ്ഞനുജത്തിയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ്. നേരിട്ട് കാണുന്നതിനു മുൻപ് തന്നെ നസ്രിയ തനിക്ക് ഒരു അനുജത്തിയായി മറിയിരുന്നു എന്ന് പൃഥ്വി പറയുന്നു. 'കൂടെ അഭിനയിക്കുന്ന അഭിനയത്രിമാരുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് ഞാൻ. എന്നാൽ ഒരു സഹോദര സഹോദരി ബന്ധം നേരിട്ട് കാണുന്നതിന് മുൻപ് തന്നെ നസ്രിയയോട് ഉണ്ടായിരുന്നു'  
 
'നച്ചു എന്നാണ് ഞാൻ നസ്രിയയെ വിളിക്കാറുള്ളത്. നസ്രിയ ഇടക്കൊക്കെ വീട്ടിൽ വരും. മോളുടെ അടുത്ത കൂട്ടുകാരിയാണ് നസ്രിയ. നസ്രിയയെ പരിചയപ്പെടുന്നതിന് മുൻപ് തന്നെ ഒരു ഇളയ സഹോദരി ഉങ്ങായിരുന്നെകിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ തന്നെ ഇളയ ആൾ ഞാനാണ്. അതിനാൽ എനിക്ക് താഴെ ഒരു അനുജത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. 
 
പെൺകുഞ്ഞുങ്ങളെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനാൽ ഒരു പെൺകുഞ്ഞിനെ എനിക്ക് കിട്ടണേ എന്ന് പ്രാർത്ഥിച്ചിരുന്നു. ബ്രദേഴ്സ് ഡേയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് പൃഥ്വി സിനിമയിൽനിന്നും തനിക്ക് കിട്ടിയ ഒരു കുഞ്ഞനുജത്തിയെ കുറിച്ച് മനസ് തുറന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments