Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഒരു പൊതുഭാഷ നല്ലത്, പക്ഷേ ഇന്ത്യയിൽ നടക്കില്ല: കമൽഹാസനു പിന്നാലെ അമിത് ഷായ്ക്ക് മറുപടിയുമായി രജനികാന്ത്

രാജ്യത്ത് ഒരു പൊതുഭാഷ നല്ലത്, പക്ഷേ ഇന്ത്യയിൽ നടക്കില്ല: കമൽഹാസനു പിന്നാലെ അമിത് ഷായ്ക്ക് മറുപടിയുമായി രജനികാന്ത്
, ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (14:16 IST)
രാജ്യത്ത് ഒരു ഭാഷ കൊണ്ടുവരണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രതികരണത്തിൽ മറുപടിയുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. ഒരു ഭാഷയും ആര്‍ക്കും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് രജനി പറഞ്ഞു. തമിഴ്നാട് മാത്രമല്ല, ഒരു തെന്നിന്ത്യൻ സംസ്ഥാനവും ഇക്കാര്യം അംഗീകരിക്കില്ലെന്നും രജനികാന്ത് വ്യക്തമാക്കി.
 
‘ഇന്ത്യക്ക് മാത്രമല്ല ഏത് രാജ്യത്തിനും ഒരു പൊതുഭാഷ അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ രാജ്യത്ത് ഒരു പൊതുഭാഷ കൊണ്ടുവരാന്‍ ഒരാള്‍ക്കും കഴിയില്ല. അതുകൊണ്ട് തന്നെ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഹിന്ദി അടിച്ചേല്‍പിച്ചാല്‍ തമിഴ്നാട്ടില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല. മാത്രമല്ല പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ലെന്നും’ രജനി പറഞ്ഞു.
 
നേരത്തേ കമൽ ഹാസനും ഇതേ അഭിപ്രായമായിരുന്നു പങ്കുവെച്ചത്. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഹിന്ദിവാദത്തിന് തുടക്കമിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയെ വീട്ടുകാര്‍ക്ക് ഇഷ്‌ടമായില്ല, രണ്ടാമതും വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു