Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

എത്ര അപേക്ഷിച്ചിട്ടും കാര്യമില്ല, നീരാളി വൻ ദുരന്തം?- വൈറലായി പോസ്റ്റ്

‘നീരാളി ജയിപ്പിക്കണം, അപേക്ഷയാണ്’- വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

നീരാളി
, ഞായര്‍, 15 ജൂലൈ 2018 (17:49 IST)
ബോളിവുഡ് സംവിധായകൻ അജോയ് വർമ സംവിധാനം ചെയ്ത നീരാളി തിയെറ്ററുകളിൽ എത്തിയിരിക്കുകയാണ്. എന്നാൽ, മോശം റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്ന ചിത്രമാണ് നീരാളിയെന്നാണ് പരക്കെയുള്ള അഭിപ്രായം.
 
ഇപ്പോഴിതാ ചിത്രം വമ്പന്‍ വിജയം നേടാനായി എല്ലാവരും ഒത്തുപിടിച്ച് പ്രാര്‍ത്ഥിച്ച് വിജയിപ്പിക്കമെന്ന് പെന്തകോസ്ത് പാസ്റ്ററായ ബെന്നി പുതുക്കേരില്‍ അഭ്യർത്ഥിക്കുന്നു. ജൂലൈ 13ന് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ബെന്നിയുടെ അഭ്യര്‍ത്ഥന. 
 
നമ്മുടെ ഐ.പി.സി കേരളാ സ്റ്റേറ്റ് ട്രഷറര്‍ ബ്രദര്‍ ജോയി താനുവേലിയുടെ മകന്‍ സന്തോഷ് താനുവേലിയുടെ സിനിമയായ നീരാളി പുറത്തു വന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ഈ സിനിമാ ഒരു മെഗാ ഹിറ്റ് ആകാന്‍ പ്രാര്‍ത്ഥന അപേക്ഷിച്ചിരുന്നുവെന്നും ഇതിനായി എല്ലാവരും ഒന്നു ഒത്തുപിടിച്ചു പ്രാര്‍ത്ഥിച്ചു ഇതിനെ വിജയിപ്പിക്കണമേ എന്നുമാണ് ബെന്നിയുടെ അഭ്യര്‍ത്ഥന.
 
അതേസമയം ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ അതുരൂക്ഷമായ പരിഹാസമാണ് സോഷ്യല്‍ മീഡിയ നടത്തുന്നത്. 
പ്രാര്‍ഥന കുറവുകൊണ്ടാണോ എന്നറിയില്ല. എന്തായാലും പടം 8 നിലയില്‍ പൊട്ടി. കുരുവിളയുടെ കാശും പോയി എന്നാണ് മറ്റൊരു കമന്റ്. എത്ര അപേക്ഷിച്ചാലും സിനിമ ഇനി രക്ഷപെടില്ലെന്നാണ് പൊതുവായ അഭിപ്രായം.
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
നമ്മുടെ ഐ പി സി കേരളാ സ്റ്റേറ്റ് ട്രഷറാര്‍ ബ്രദര്‍. ജോയി താനുവേലിയുടെ മകന്റെ സിനിമാ *നീരാളി* പുറത്തു വന്നതിന്റെ സന്തോഷത്തിലാണ് എല്ലാരും …സന്തോഷ് താനുവേലി. ഈ സിനിമാ ഒരു മെഗാ ഹിറ്റ് ആകാന്‍ പ്രാര്‍ത്ഥന അപേക്ഷിച്ചിരുന്നു. ഇതിലുള്ള എല്ലാവരും ഒന്നു ഒത്തുപിടിച്ചു പ്രാര്‍ത്ഥിച്ചു ഇതിനെ വിജയിപ്പിക്കണമേ !! മാത്രമല്ല പെന്തക്കോസ്തുകാരുടെ ഇഷ്ടപ്പെട്ട വര്‍ഷിപ് ലീഡര്‍ സ്റ്റീഫന്‍ ദേവസി ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.. ഇത് എല്ലാ വിശ്വാസികള്‍ക്കും ഒരു മാതൃക ആകാനും, നല്ല നല്ല സിനിമ പിടിക്കാന്‍ ഉള്ള പ്രചോദനം ആകാനും, പ്രത്യേകിച്ചു കേരളാ സ്റ്റേറ്റിലെ എല്ലാ സഭകള്‍ ഒരു ദിവസം ഉപവാസ പ്രാര്‍ത്ഥനയായി കൂടിവരുകയും എല്ലാ ഐപിസി പാസ്റ്റേഴ്‌സും വിശ്വാസികളും കഴിവതും പോയി നീരാളി കാണണമെന്നും അപേക്ഷിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാം വെറുതേയെന്ന് വിശാൽ, സത്യമാണെന്ന് ശ്രീ റെഡ്ഡി - കൊമ്പുകോർത്ത് താരങ്ങൾ