Webdunia - Bharat's app for daily news and videos

Install App

ഡെറികിനെ മാത്രമല്ല വില്ലനെ പോലും തൊടാൻ നീരാളിക്കായില്ല!

തകർന്ന് തരിപ്പണമായി നീരാളി, ഡെറികിനേയും വില്ലനേയും തൊടാനായില്ല !

Webdunia
ചൊവ്വ, 17 ജൂലൈ 2018 (11:12 IST)
നേരത്തെ തിയേറ്ററുകളില്‍ ആധിപത്യം സ്ഥാപിച്ച മമ്മൂട്ടി ഇപ്പോഴും അത് തുടരുകയാണ്. ഹനീഫ് അദേനി തിരക്കഥയൊരുക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സിനിമ വിജയമായതോടെ അടുത്ത ചിത്രത്തിനായി ഇരുവരും വീണ്ടും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
 
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീരാളി കഴിഞ്ഞ ആഴ്ചയാണ് റിലീസിനെത്തിയത്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയാണെന്ന പ്രത്യേകത കൂടി നീരാളിയ്ക്ക് ഉണ്ടായിരുന്നു. 8 മാസത്തെ കാത്തിരുപ്പുകൾക്കൊടുവിലാണ് നീരാളി തിയേറ്ററിലേക്കെത്തിയത്. തിയേറ്ററിലെത്തിയ നീരാളിക്ക് പക്ഷേ ആളുകൾ ഇല്ലെന്നതാണ് വസ്തുത.  
 
ഇന്ത്യയിലൊട്ടാകെ മുന്നൂറോളം തിയറ്ററുകളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ 175 സ്‌ക്രീനുകളും കേരളത്തിലായിരുന്നു. അതുകൊണ്ട് തന്നെ കളക്ഷന്റെ കാര്യത്തിൽ മറ്റ് സിനിമകളെ എല്ലാം നീരാളി പൊട്ടിക്കും എന്നായിരുന്നു ആരാധകർ കരുതിയത്. എന്നാൽ, സംഭവിച്ചത് മറിച്ചായിരുന്നു. 
 
മലയാളികള്‍ക്ക് പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇത്. കൊച്ചി മൾട്ടിപ്ലക്സിൽ ഫസ്റ്റ് ഡേ 10 ലക്ഷമെങ്കിലും നേടാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 24 ഷോയായിരുന്നു ആദ്യദിനത്തില്‍ അരങ്ങേറിയത്.
 
മോഹന്‍ലാലിന്റെ മുന്‍ചിത്രമായ വില്ലന്റെ കലക്ഷനെ വെട്ടാനും നീരാളിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബറിലായിരുന്നു വില്ലന്‍ തിയേറ്ററുകളിലേക്കെത്തിയത്. മഞ്ജു വാര്യരായിരുന്നു ഈ ചിത്രത്തില്‍ നായികയായി എത്തിയത്. 35 ഷോയില്‍ 11.54 ലക്ഷമായിരുന്നു ചിത്രത്തിന് ആദ്യദിനത്തില്‍ ലഭിച്ചത്.
 
അതേസമയം, ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും അധികം പണം ആദ്യദിനം വാങ്ങിയത് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ആണ്. 20 ഷോ കളിച്ച അബ്രഹാമിന്റെ സന്തതികൾ ആദ്യ ദിനം കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും സ്വന്തമാക്കിയത് 7.46 ലക്ഷം രൂപയാണ്. തൊട്ടുപിന്നാലെ പ്രണവ് മോഹൻലാലിന്റെ ആദി ഉണ്ട്. 7.12 ലക്ഷമാണ് ആദി ആദ്യദിനം നേടിയത്. എന്നാൽ, അബ്രഹാമിനേക്കാളും ആദിയേക്കാളും ഷോ കളിച്ചത് നീരാളിയാണ്. 24 ഷോകൾ ഉണ്ടായിട്ടും 6.57 ലക്ഷമാണ് നീരാളിക്ക് നേടാൻ കഴിഞ്ഞുള്ളു.  
 
അജോയ് വര്‍മ്മ എന്ന ബോളിവുഡ് സംവിധായകന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നീരാളി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് നവാഗതനായ സാജു തോമസാണ് തിരക്കഥ ഒരുക്കിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments