സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌തു, പിറ്റേ ദിവസം കിടക്ക പങ്കിടാൻ വിളിച്ചു; പ്രമുഖ തമിഴ് സംവിധായകനെക്കുറിച്ച് ശ്രീ റെഡ്ഡി
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌തു, പിറ്റേ ദിവസം കിടക്ക പങ്കിടാൻ വിളിച്ചു; പ്രമുഖ തമിഴ് സംവിധായകനെക്കുറിച്ച് ശ്രീ റെഡ്ഡി
തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്‌ടിച്ച വെളിപ്പെടുത്തലുകൾ നടത്തി ശ്രീ റെഡ്ഡി ഇപ്പോൾ തമിഴ് സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. തമിഴിലെ ശ്രീ റെഡ്ഡിയുടെ ആദ്യ ഇര സംവിധായകൻ മുരുകദോസ് ആയിരുന്നു. അതിന് തൊട്ടുപിന്നാലെ നടൻ ശ്രീകാന്തിനും ലോറൻസിനും എതിരെ നടി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇപ്പോൾ താരം എത്തിയിരിക്കുന്നത് സുന്ദർ സിയ്‌ക്കെതിരെയാണ്.
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്യുകയും തുടർന്ന് മോശമായ രീതിയിൽ പെരുമാറുകയും ചെയ്‌തെന്നാണ് ശ്രീ റെഡ്ഡി സുന്ദർ സിയ്‌ക്കെതിരെ പറയുന്നത്. മലയാളം സിനിമയിലെ ചിലരെക്കുറിച്ചും താന്‍ വെളിപ്പെടുത്തുമെന്ന് ശ്രീ റെഡ്ഡി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തത് മലയാളത്തിലെ താരങ്ങൾ ആണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മലയാളം സിനിമാവേദിയും വിയര്‍ക്കാന്‍ തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്.
നടിയുടെ പോസ്‌റ്റിന് താഴെ ശ്രീ റെഡ്ഡിയെ പിന്തുണച്ചും എതിർത്തും ധാരാളം കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതി അടുത്തത് ആരെന്നാണ് എല്ലാവരുടേയും ചോദ്യം. തെലുങ്കിന് പിന്നാലെ തമിഴ് സിനിമ മേഖലയിലെ ആളുകളേയും പരാമര്‍ശിച്ചതോടെ അടുത്ത ഊഴം മലയാളം ആയിരിക്കുമെന്നാണ് സിനിമാ ഗോസിപ്പ് കോളക്കാരുടെ അഭിപ്രായം.