Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നേര്' കോപ്പിയടിയെന്ന് സോഷ്യല്‍ മീഡിയ; സ്‌കെച്ച് ആര്‍ട്ടിസ്റ്റിലെ രംഗങ്ങള്‍ അതേപടി, റിലീസ് ചെയ്തത് 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

അഭിഭാഷക കൂടിയായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്

Neru is copy of American Film Sketch Artist
, ശനി, 30 ഡിസം‌ബര്‍ 2023 (16:12 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' അമേരിക്കന്‍ ചിത്രത്തിന്റെ കോപ്പിയടിയെന്ന് ആരോപണം. 1995 ല്‍ റിലീസ് ചെയ്ത 'സ്‌കെച്ച് ആര്‍ട്ടിസ്റ്റ് 2 : ഹാന്‍ഡ്‌സ് ദാറ്റ് സീ' എന്ന ചിത്രത്തിന്റെ കഥയുമായി നേരിന് ബന്ധമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുന്നു. നേരിലെ പല രംഗങ്ങളും അതേപടി തന്നെ സ്‌കെച്ച് ആര്‍ട്ടിസ്റ്റ് 2 എന്ന അമേരിക്കന്‍ ചിത്രത്തിലും കാണാം. അമേരിക്കന്‍ ചിത്രത്തിലെ ചില ക്ലിപ്പിങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നേര് കണ്ട പ്രേക്ഷകര്‍ അതിശയത്തോടെയാണ് ഈ രംഗങ്ങളോട് പ്രതികരിക്കുന്നത്. 
 
അഭിഭാഷക കൂടിയായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയായ നേരില്‍ അനശ്വര രാജന്‍ അവതരിപ്പിച്ചിരിക്കുന്ന സാറ എന്ന കഥാപാത്രം അന്ധയാണ്. ഒരു ക്രൈം നടക്കുകയും അതിലെ പ്രതികളെ പിടികൂടുന്നതില്‍ സാറ വഹിക്കുന്ന പങ്കുമാണ് നേരിന്റെ പ്രധാനപ്പെട്ട പ്ലോട്ട്. കോടതിയിലാണ് മിക്ക രംഗങ്ങളും നടക്കുന്നത്. 
 
സ്‌കെച്ച് ആര്‍ട്ടിസ്റ്റ് 2 വിലേക്ക് വന്നാല്‍ ഇവിടെയും കോടതിയില്‍ തന്നെയാണ് കഥ നടക്കുന്നത്. അനശ്വരയുടെ സാറയ്ക്ക് പകരം ക്വോട്ട്‌നീ ക്വാക്ക്‌സ് എന്ന അമേരിക്കന്‍ നടി അന്ധയായ എമി ഒ കോനര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നേരിലെ ക്ലൈമാക്‌സ് രംഗങ്ങളെല്ലാം ഒരു വ്യത്യാസവുമില്ലാതെയാണ് സ്‌കെച്ച് ആര്‍ട്ടിസ്റ്റ് 2 എന്ന സിനിമയില്‍ 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണിച്ചിരിക്കുന്നത്. 
 
മൈക്കിള്‍ ഏഞ്ചലിയുടെ തിരക്കഥയില്‍ ജാക്ക് ഷോള്‍ഡര്‍ ആണ് സ്‌കെച്ച് ആര്‍ട്ടിസ്റ്റ് 2 സംവിധാനം ചെയ്തിരിക്കുന്നത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇന്ത്യന്‍ 2' ചിത്രീകരണം എപ്പോള്‍ പൂര്‍ത്തിയാകും ? പ്രധാന അപ്‌ഡേറ്റ്