Select Your Language

Notifications

webdunia
webdunia
webdunia
webdunia

63 ദിവസത്തെ ചിത്രീകരണം, ആസിഫ്- ബിജുമേനോന്‍ ചിത്രത്തിന് തലശ്ശേരിയില്‍ പാക്കപ്പ്

director jis joy

കെ ആര്‍ അനൂപ്

, വെള്ളി, 23 ജൂണ്‍ 2023 (09:16 IST)
ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം പാക്കപ്പ് ആയി. 63 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. 
 
ദിലീഷ് പോത്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അനുശ്രീ, മിയ ജോര്‍ജ്, ജാഫര്‍ ഇടുക്കി, കോട്ടയം നസിര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 അരുണ്‍ നാരായണ്‍ പ്രോഡക്ഷന്‍സ്‌ന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ പേര് ഉടനെ അറിയിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.
 
'അരുണ്‍ നാരായണ്‍ പ്രോഡക്ഷന്‍സ്‌ന്റെ ബാനറില്‍ ചെയ്ത എന്റെ ഏറ്റവും പുതിയ സിനിമ ഇന്നലെ തലശ്ശേരിയില്‍ പാക്കപ്പ് ആയി ബിജു മേനോന്‍ ആസിഫ് അലി ദിലീഷ് പോത്തന്‍ ശങ്കര്‍ രാമകൃഷ്ണന്‍ അനുശ്രീ മിയ ജോര്‍ജ് ജാഫര്‍ ഇടുക്കി കോട്ടയം നസിര്‍ തുടങ്ങിയവരാണ് മുഖ്യ വേഷത്തില്‍. . പേര് ഉടനെ അറിയിക്കുന്നതാണ്. . 63ദിവസത്തെ നീണ്ട സിംഗിള്‍ ഷെഡ്യൂള്‍. . ചുറ്റിനും പേമാരി പെയ്യുമ്പോഴും ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ പോലും ബുദ്ധിമുട്ടുണ്ടാവാതെ, ആ ദിവ്യ ചൈതന്യത്തിന്റെ കാരുണ്ണ്യക്കുടയുടെ കീഴില്‍ നിന്ന രണ്ടര മാസം. തലശ്ശേരി കണ്ണൂര്‍ പയ്യന്നൂര്‍ തളിപ്പറമ്പ് കണ്ണവം നിവാസികളുടെ സ്‌നേഹം തഴുകിയറിഞ്ഞ നാളുകള്‍ ദൈവമേ നിനക്ക് നന്ദി',-ജിസ് ജോയ് കുറിച്ചു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലിദ്വീപില്‍ ശ്രുതി രജനികാന്ത്,ദ്വീപിലെ കാഴ്ചകള്‍ ആസ്വദിച്ച് നടി