ഒരു മൂന്നര ലക്ഷം രൂപയുണ്ടോ എടുക്കാനെന്ന് ആളുകള്‍ ചോദിക്കുന്നു, ഫോണില്‍ ചീത്തവിളിയും: നിഖില വിമല്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 ഏപ്രില്‍ 2024 (11:36 IST)
ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ഞാന്‍ പ്രകാശന്‍. ഫഹദ് ഫാസില്‍ നായകനായി എത്തിയ സിനിമയില്‍ നിഖില വിമല്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെ താന്‍ നേരിടുന്ന അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറയുകയായിരുന്നു നിഖില. ചിത്രത്തില്‍ സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചത്. ലുലു മാളിലൊക്കെ പോകുമ്പോള്‍ ആള്‍ക്കാര്‍ ഇപ്പോഴും തന്നോട് ഒരു മൂന്നര ലക്ഷം രൂപയുണ്ടോ എന്ന് ചോദിക്കുമെന്ന് താരം പറഞ്ഞു. മൂന്നര ലക്ഷം രൂപയോ എന്ന് ചോദിച്ചാല്‍ ജര്‍മ്മന്‍കാരന്റെ കൂടെ പോയില്ലേ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നതെന്നും നിഖില പറഞ്ഞു. ഫഹദിനെ കുറിച്ച് പറയുമ്പോള്‍ തനിക്ക് ഇതാണ് പെട്ടെന്ന് ഓര്‍മ്മ വരുന്നത്. ചിത്രം രണ്ടാഴ്ച ഹൗസ് ഫുള്‍ ആയി ഓടുന്ന സമയത്ത് താന്‍ ഡിപ്രഷന്‍ അടിച്ചു വീട്ടില്‍ ഇരിക്കുകയായിരുന്നുവെന്നും എല്ലാദിവസവും ആള്‍ക്കാര്‍ തന്നെ ഫോണ്‍ വിളിച്ചു ചീത്ത വിളിക്കുമായിരുന്നുവെന്നും നിഖില പറഞ്ഞു.
 
പ്രകാശനെ തേച്ചില്ലെ എന്നൊക്കെ പറഞ്ഞിട്ടാണ് ചീത്ത വിളിക്കുന്നത്. സിനിമയുടെ കഥ സത്യന്‍ അങ്കിള്‍ എന്റെ അടുത്ത് പറയുമ്പോള്‍ ഇത് തേപ്പാണ് അല്ലേ എന്ന് ഞാന്‍ ചോദിച്ചു. നീ തേപ്പ് അല്ല. പ്രകാശന്റെ പ്രശ്‌നം കൊണ്ടാണ് നീ ഇത് ചെയ്യുന്നത് എന്നാണ് സത്യന്‍ അങ്കിള്‍ പറഞ്ഞതെന്നും നിഖില പറഞ്ഞു.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments