Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി നിഖില വിമലിന്റെ പ്രായം അറിയുമോ?

Nikhila Vimal
, ബുധന്‍, 9 മാര്‍ച്ച് 2022 (15:21 IST)
ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നിഖില വിമലിന്റെ ജന്മദിനമാണ് ഇന്ന്. 1994 മാര്‍ച്ച് ഒന്‍പതിന് ജനിച്ച നിഖില തന്റെ 28-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് നിഖിലയുടെ ജനനം. 
 
2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയില്‍ ജയറാമിന്റെ അനിയത്തിയുടെ വേഷം അവതരിപ്പിച്ചാണ് നിഖില മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചത്. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാനും ഭാഗ്യം ലഭിച്ചു. 
 
ഭാഗ്യദേവതയില്‍ സാലി എന്നാണ് നിഖിലയുടെ കഥാപാത്രത്തിന്റെ പേര്. ജയറാമിന്റെ രണ്ടാമത്തെ സഹോദരിയാണ് ഈ ചിത്രത്തില്‍ നിഖില. പിന്നീട് 2015 ല്‍ ലൗ*24 എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ടു. 
 
അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, മേരാനാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അഞ്ചാം പാതിര എന്നീ ചിത്രങ്ങളിലെല്ലാം നിഖില അഭിനയിച്ചു. കോവിഡ് മഹാമാരിക്കിടെ തിയറ്ററുകളിലെത്തി സൂപ്പര്‍ഹിറ്റായ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റില്‍ മികച്ച വേഷമാണ് നിഖിലയ്ക്ക് ലഭിച്ചത്. 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രീകരണത്തിന്റെ 14 ദിവസങ്ങള്‍, ആസിഫ് അലിയുടെ 'കൂമന്‍' ഒരുങ്ങുന്നു