Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിഖില വിമലിന്റെ 'പെണ്ണ് കേസ്' ഉടൻ!

Pennu Case Movie

നിഹാരിക കെ എസ്

, വെള്ളി, 1 നവം‌ബര്‍ 2024 (15:35 IST)
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പെണ്ണ് കേസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കണ്ണൂർ പശ്ചാത്തലമായൊരുങ്ങുന്ന ചിത്രം കോമഡി ഡ്രാമയാണ് ഈ സിനിമ. സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.  ഫെബിന്റെ ആദ്യ സംവിധാന സംരംഭമാണ് "പെണ്ണ് കേസ്". 
 
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതയായ രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്. ഇ4 എക്സ്പിരിമെന്റസും ലണ്ടൻ ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷിനോസ് ആണ്. എഡിറ്റിങ് സരിൻ രാമകൃഷ്ണൻ. മാരി സെൽവരാജ് ചിത്രം 'വാഴൈ'യിൽ നിഖില ആയിരുന്നു നായിക. ഈ ചിത്രത്തിലെ നിഖിലയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടിയിരുന്നു. പൂങ്കൊടി എന്ന സ്കൂൾ ടീച്ചറായാണ് നിഖില സിനിമയിൽ വേഷമിട്ടിരിക്കുന്നത്. 
 
ഫെബിന്റെ തിരക്കഥയിലൊരുങ്ങിയ "ഭഗവാൻ ദാസന്റെ രാമരാജ്യം തിയറ്റർ" റിലീസിലും പിന്നീട് ഫിലിം ഫെസ്റ്റിവലുകളിലും ചർച്ചയായിരുന്നു.  ഹ്യൂമറിൽ പൊതിഞ്ഞുള്ള അവതരണത്തിനൊപ്പം പാലക്കാടൻ ​ഗ്രാമീണ പശ്ചാത്തലത്തിൽ മനോഹര ദൃശ്യങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഭക്തിമാർഗം തന്നെ പിടിക്കാം, കാന്താരയ്ക്ക് ശേഷം ഹനുമാനാകാൻ റിഷഭ് ഷെട്ടി