Publish Date: Mon, 26 Sep 2022 (09:07 IST)
Updated Date: Mon, 26 Sep 2022 (09:11 IST)
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കുകയാണ് നടി നിമിഷ സജയന്‍. ഇംഗ്ലണ്ടില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്.
'ഹവാഹവായി' എന്ന ചിത്രത്തിലൂടെ മറാത്തിയില്‍ അരങ്ങേറ്റം കുറിക്കുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറയുന്നത്.
ബിജു മേനോന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒരു തെക്കന്‍ തല്ലു കേസിലാണ് നടിയെ ഒടുവിലായി കണ്ടത്.ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന്‍ എത്തുന്ന പുതിയ സിനിമയാണ് 'അദൃശ്യ ജാലകങ്ങള്‍'.ഡോ. ബിജു കുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു നടി.'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍.