Webdunia - Bharat's app for daily news and videos

Install App

ഹോട്ട് ലുക്കിൽ നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ

ബോളിവുഡില്‍ വരെ നിമിഷയ്ക്ക് ആരാധകരുമുണ്ട്.

നിഹാരിക കെ.എസ്
ചൊവ്വ, 8 ഏപ്രില്‍ 2025 (15:37 IST)
'തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് നിമിഷ സജയന്‍. കുറഞ്ഞ സമയം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നിമിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളം മാത്രമല്ല, അങ്ങ് ബോളിവുഡില്‍ വരെ നിമിഷയ്ക്ക് ആരാധകരുമുണ്ട്. നിരവധി സിനിമകളൊന്നും നടിയുടെ കൈയ്യിൽ ഇപ്പോൾ ഇല്ലെങ്കിലും കാമ്പുള്ള കഥാപാത്രങ്ങളെ മാത്രമേ നിമിഷ അവതരിപ്പിക്കാറുള്ളൂ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

സിനിമയോടൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്‌ക്കിടെ നിമിഷ തന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് തരംഗമായികൊണ്ടിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള സാരിയാണ് വേഷം. അതിനിണങ്ങുന്ന കറുപ്പ് സ്ലീവ്‌ലെസ് ബ്ലൗസും നിമിഷ ധരിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

നെറ്റ്ഫ്ലിക്‌സില്‍ പ്രദര്‍ശനത്തിന് എത്തിയ 'ഡബ്ബ കാര്‍ട്ടല്‍' എന്ന വെബ് സീരിസാണ് നിമിഷയുടേതായ പുതിയ പ്രൊജക്‌ട്. ഷോണാലി ബോസ് ആണ് സംവിധാനം. ജ്യോതിക, ഗജ്‌രാജ് റാവോ, ഷബാന ആഷ്‌മി തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്‍റ്സ് ഓണ്‍ വാട്ടര്‍, തമിഴ് ചിത്രം ജിഗര്‍താണ്ട ഡബിള്‍ എക്‌സ് എന്നിവയാണ് നിമിഷയുടേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

അദൃശ്യജാലകം എന്ന മലയാളം സിനിമയിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഹിന്ദിയില്‍ പോച്ചര്‍ എന്ന വെബ് സീരിസും നിമിഷ ചെയ്‌തിരുന്നു. ഈ വെബ് സീരിസിലൂടെ നിമിഷ ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് താരം ആലിയ ഭട്ട് നിമിഷയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

2017 ല്‍ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. സിനിമയിലെത്തി തൊട്ടടുത്ത വര്‍ഷം തന്നെ നിമിഷയെ തേടി പുരസ്‌കാരവും എത്തി. 'ഒരു കുപ്രസിദ്ധ പയ്യന്‍', 'ചോല' എന്നീ സിനിമകളിലെ മികവുറ്റ അഭിനയത്തിന്‌ താരത്തിന് 2018ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ലഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments