Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവിൽ കണ്ടെത്തി, ദേവദൂതനിലെ ജൂനിയർ അലീന, ഇവിടെയുണ്ട്

Nirmala, Devadoothan

അഭിറാം മനോഹർ

, തിങ്കള്‍, 29 ജൂലൈ 2024 (17:54 IST)
Nirmala, Devadoothan
സിബി മലയില്‍ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമയായ ദേവദൂതന്‍ റിലീസായ സമയത്ത് അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ സിനിമയായിരുന്നു. മലയാള സിനിമ അന്ന് വരെ പറഞ്ഞ കഥാരീതികളില്‍ നിന്നും പരിസരത്ത് നിന്നും മാറികൊണ്ട് കഥ പറഞ്ഞ സിനിമ അന്നത്തെ പ്രേക്ഷകസമൂഹം സ്വീകരിച്ചില്ലെങ്കിലും ടെലിവിഷനിലൂടെയും അല്ലാതെയും പിന്നീട് സിനിമ കണ്ട തലമുറ ദേവദൂതന്‍ എന്ന സിനിമയെ ഏറ്റെടുത്തു.
 
 റിലീസ് ചെയ്ത് 24 വര്‍ഷങ്ങള്‍ക്കിപ്പുറം നിറഞ്ഞ സദസ്സില്‍ സിനിമ റീ റിലീസ് ചെയ്ത് പ്രദര്‍ശനങ്ങള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്ന് സിനിമയുടെ ഭാഗമായിരുന്നവരെല്ലാം മുന്നോട്ട് വന്നിട്ടും സിനിമയില്‍ അലീന എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടിയെ മാത്രം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒരു അഭിമുഖത്തിനിടയില്‍ ദേവദൂതനിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ വിനീത് കുമാര്‍ ഇതിനെ പറ്റി പറയുകയും ചെയ്തിരുന്നു.
 
 ജയപ്രദയുടെ മുഖവുമായി സാദൃശ്യമുള്ള ഒരു നടിയെ കണ്ടെത്തണം എന്നതിനാല്‍ ഒട്ടേറെ അലഞ്ഞ ശേഷമാണ് നിര്‍മല എന്ന നടിയില്‍ എത്തിയതെന്നും അന്ന് ചെന്നൈയിലായിരുന്നു നിര്‍മല താമസിച്ചിരുന്നതെന്നും സിനിമ പുറത്തിറങ്ങിയതിന് ശേഷം നിര്‍മലയെ കണ്ടിട്ടില്ലെന്നും വിനീത് കുമാര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രശസ്തമായ കരളേ നിന്‍ കൈ പിടിച്ചാല്‍ എന്ന ഗാനത്തില്‍ ജൂനിയര്‍ അലീനയായി എത്തിയ നിര്‍മലയെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
 
 നിലവില്‍ അഭിനയമെല്ലാം വിട്ട് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് നിര്‍മല. ദേവദൂതന്‍ കണ്ടിറങ്ങിയ പ്രേക്ഷകരുടെ കമന്റുകളാണ് ഇപ്പോള്‍ നിര്‍മലയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്ക് കീഴില്‍ നിറയുന്നത്. അഭിമുഖത്തില്‍ വിനീത് കുമാര്‍ പറഞ്ഞ വീഡിയോ ദൃശ്യം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട് നന്ദിയും അറിയിച്ചിട്ടുണ്ട് നിര്‍മല. നിലവില്‍ നൂറോളം തിയേറ്ററുകളിലാണ് ദേവദൂതന്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറമെ ചെന്നൈ,കൊയമ്പത്തൂര്‍,മുംബൈ,ഡല്‍ഹി,ബെംഗളുരു,യുഎഇ,ജിസിസി എന്നിവിടങ്ങളിലും സിനിമയുടെ റീ മാസ്റ്റര്‍ വേര്‍ഷന്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nirmala Shyam (@nirmalashyam)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്നെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് രാജ്യസഭാംഗം എഎ റഹീം ആണെന്ന് നോബി മാര്‍ക്കോസ്