കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും നിത്യ ദാസ് മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറി. വിവാഹത്തിനുശേഷം സിനിമയില്‍ അത്ര സജീവമല്ല. ടെലിവിഷന്‍ പരിപാടികളിലും മറ്റും താരത്തെ കാണാറുണ്ട്. തന്റെ കുടുംബം വിശേഷങ്ങളും യാത്രകളുടെ കാര്യമൊക്കെ ആരാധകരുമായി നടി പങ്കുവയ്ക്കാറുണ്ട്. മകള്‍ നൈനയ്‌ക്കൊപ്പമുള്ള താരത്തിന്റെ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്.
നിങ്ങള്‍ സഹോദരിമാര്‍ ആണോ, ആരാ അമ്മ എന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്.മകള്‍ക്കൊപ്പം ഉള്ള വീഡിയോയും താരം നേരത്തെ പങ്കുവച്ചിരുന്നു. 'ഉടി ഉടി ജായേ' എന്ന ഹിന്ദി ഗാനത്തിനാണ് ഇരുവരും ചുവടുവെയ്ക്കുന്നത്.
കോഴിക്കോടുള്ള ഫ്‌ലാറ്റിലാണ് നിത്യ കുടുംബത്തോടൊപ്പം താമസിക്കുന്നത്.