Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞങ്ങളെ പോലും അത് വിസ്മയിപ്പിക്കാറുണ്ട്’; ദുൽഖറിനെ കുറിച്ച് നിത്യ മേനോൻ

ദുൽഖർ സൽമാൻ
, തിങ്കള്‍, 28 ജനുവരി 2019 (08:37 IST)
ഉസ്താദ് ഹോട്ടല്‍, 100 ഡേയ്‌സ് ഓഫ് ലൗ, ഓകെ കണ്‍മണി എന്നീ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചവരാണ് സുൽഖർ സൽമാനും നിത്യ മേനോനും. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയുടെ രഹസ്യം നിത്യമേനോന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് നിത്യ മനസ്സുതുറന്നത്.
 
‘സിനിമാ സെറ്റിലെ പരിചയം മാത്രമേ ഞങ്ങള്‍ക്കിടയിലുള്ളൂ. എന്നാലും വര്‍ഷങ്ങള്‍ പരിചയമുള്ള കൂട്ടുകാരെപ്പോലെയാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ അതിനേക്കാള്‍ ആഴമുള്ള ബന്ധം സ്‌ക്രീനില്‍ കാണിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാറുണ്ട്. അത് ഞങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന ഓണ്‍സ്‌ക്രീന്‍ മാജിക് ആണ്.
 
വികെ പ്രകാശ് സംവിധാനം ചെയ്ത പ്രാണയാണ് നിത്യയുടെ റിലീസായ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലും ദുൽഖർ സൽമാൻ ഭാഗമായിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വെറുതേയല്ല മമ്മൂട്ടി ഇല്ലെങ്കിൽ പേരൻപ് ഉണ്ടാകുമായിരുന്നില്ലെന്ന് റാം പറഞ്ഞത്’ - വൈറലായി വാക്കുകൾ