Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലേബര്‍ റൂമില്‍ നിന്നും നിത്യ മേനോന്റെ സെല്‍ഫി വൈറല്‍ !

ലേബര്‍ റൂമില്‍ നിന്നും ഒരു സെല്‍ഫി !

ലേബര്‍ റൂമില്‍ നിന്നും നിത്യ മേനോന്റെ സെല്‍ഫി വൈറല്‍ !
, ചൊവ്വ, 21 നവം‌ബര്‍ 2017 (11:08 IST)
മലയാള സിനിമയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നിത്യ മേനോന്‍. മലയാളം സിനിമയിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യന്‍ സിനിമ ലോകത്തെ ശ്രദ്ധപിടിച്ചു പറ്റിയ നിത്യയുടെ ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലേബര്‍ റൂമില്‍ നിന്നും സെല്‍ഫി എടുക്കുന്ന നിത്യ മേനോന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. 
 
വിജയ് നായകനാകുന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മെര്‍സലില്‍ അതി ശക്തമായ ഒരു കഥാപാത്രത്തെ നിത്യ മേനോന്‍ അവതരിപ്പിക്കുന്നുണ്ട്. ലേബര്‍ റൂമില്‍ നിന്നും സെല്‍ഫി എടുക്കുന്ന നിത്യ മേനോന്റെ ചിത്രം അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മെര്‍സല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ രംഗമാണിത്.  
 
രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ അറ്റ്‌ലീയാണ് മെര്‍സല്‍ ഒരുക്കുന്നത്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കോവൈ സരള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ അല്ല, നമ്പി നാരായണനായി മാധവന്‍ - ബിഗ്ബജറ്റ് ചിത്രം വരുന്നു!