Select Your Language

Notifications

webdunia
webdunia
webdunia
webdunia

Fact Check: അമല്‍ നീരദ് ചിത്രം; കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലിനും ഒപ്പം നിവിന്‍ പോളിയും ഉണ്ടോ?

വരത്തന്‍ എന്ന ചിത്രത്തിനുശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണിത്

Nivin Pauly

രേണുക വേണു

, ശനി, 8 ജൂണ്‍ 2024 (17:50 IST)
Nivin Pauly

Amal Neerad Movie: അമല്‍ നീരദ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്‌സ് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. 
 
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ തോക്ക് പിടിച്ചു നില്‍ക്കുന്ന ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച മറ്റൊരു പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അമല്‍ നീരദ് ചിത്രത്തില്‍ നിവിന്‍ പോളിയും ഉണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന പോസ്റ്ററാണ് ഇത്. ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ഒറിജിനല്‍ ആണെന്നു കരുതി ലിജോ ജോസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതാണ്. ഈ സിനിമയില്‍ യഥാര്‍ഥത്തില്‍ നിവിന്‍ പോളി ഇല്ല. 
 
വരത്തന്‍ എന്ന ചിത്രത്തിനുശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. ഫഹദും കുഞ്ചാക്കോ ബോബനും ടേക്ക് ഓഫിനു ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പേരോ മറ്റുതാരങ്ങളാരെന്നോ അണിയറപ്രവര്‍ത്തകര്‍ ആരെല്ലാമാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് !