Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനോദിനും ജോർജിനും ശേഷം നിവിൻ വീണ്ടും കാമുകനാകുന്നു!

മോഹൻലാൽ കഴിഞ്ഞു, ഇനി നിവിൻ പോളി; കാമുകനാകാൻ നിവിൻ

വിനോദിനും ജോർജിനും ശേഷം നിവിൻ വീണ്ടും കാമുകനാകുന്നു!
, ഞായര്‍, 12 മാര്‍ച്ച് 2017 (13:12 IST)
നിവിൻ പോളിയുടെ പ്രണയചിത്രം ഏതെന്ന് ചോദിച്ചാൽ ആരാധകർ ആദ്യം പറയുക 'പ്രേമം' ആയിരിക്കും. കൂട്ടത്തിൽ തട്ടത്തിൻ മറയത്തും ഉണ്ട്. ഇപ്പോഴിതാ നിവിൻ വീണ്ടും കാമുകനാകുന്നു. മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ വീണ്ടും കാമുകന്റെ വേഷം കെട്ടുന്നത്.
 
പതിവു ശൈലിയില്‍ നിന്നു മാറി പ്രണയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മേജര്‍ രവി. യഥാര്‍ത്ഥ പ്രണയകഥയുമായാണ് ഇനി മേജര്‍ എത്തുന്നത്. പ്രണയത്തിനു വേണ്ടി എന്തും ചെയ്യുമെന്നുള്ള മാനസിക അവസ്ഥയുണ്ടാവുന്നതായി തനിക്ക് അറിയാം . അതു കൊണ്ടു തന്നെയാണ് റൊമാന്റിക് ചിത്രമൊരുക്കുന്നതെന്ന് മേജര്‍ രവി പറയുന്നു.
 
മേജര്‍ രവി ചിത്രമായ പിക്കറ്റ് 43 യുടെ ക്യാമറാമാനായിരുന്ന ജോമോന്‍ ടി ജോണാണ് ഈ ചിത്രത്തിന്റെയും ക്യാമറാമാന്‍. ഗോപീ സുന്ദർ സംഗീത നിർവഹിക്കും. നായിക പുതുമുഖമായിരിക്കും. മോഹൻലാലിന്റെ പുതിയ ചിത്രമായ 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് അവസാനഘട്ട ഒരുക്കങ്ങളിലാണ് മേജർ രവി. ഇതുകഴിഞ്ഞാൽ നിവിന്റെ പ്രണയ ചിത്രത്തിലേക്ക് മേജർ രവി കടക്കുന്നതായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർണങ്ങളിൽ മുങ്ങി പൂനം; ആരാധകർ ഞെട്ടിയോ?