Webdunia - Bharat's app for daily news and videos

Install App

'നന്മമരം വേണ്ട, കൊടൂര വില്ലനാകണം'; അന്ന് നിവിൻ പറഞ്ഞു, ആഗ്രഹം സഫലമാക്കി ലോകേഷ്

ഇപ്പോൾ ശക്തനായ ഒരു വില്ലൻ വേഷത്തിലൂടെ നിവിൻ തന്റെ തിരിച്ചുവരവ് അറിയിച്ച് കഴിഞ്ഞിരിക്കുകയാണ്.

നിഹാരിക കെ.എസ്
വ്യാഴം, 5 ജൂണ്‍ 2025 (13:39 IST)
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ കൊണ്ടുവന്ന നടനാണ് നിവിൻ പൊളി. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ കരിയർ ഗ്രാഫ് കുതിച്ചുയർന്ന നിവിന് പിന്നീട് എന്തൊക്കെയോ സംഭവിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിറ്റ് സിനിമകളൊന്നും നിവിനെ തേടി എത്തിയിരുന്നില്ല. ഇപ്പോൾ ശക്തനായ ഒരു വില്ലൻ വേഷത്തിലൂടെ നിവിൻ തന്റെ തിരിച്ചുവരവ് അറിയിച്ച് കഴിഞ്ഞിരിക്കുകയാണ്.
 
ലോകേഷ് കനകരാജിന്റെ എൽസിയുവിന്റെ ഭാ​ഗമായ ബെൻസ് എന്ന പടത്തിലാണ് മാസ് വില്ലനായി നിവിൻ പോളി കഴിഞ്ഞ ദിവസം അവതരിച്ചത്. വൻ സർപ്രൈസ് ആയിരുന്നു നിവിന്റെ ആ എൻട്രി. സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ്, സ്വർണ്ണ പല്ല് വച്ച്, ദേഹത്ത് ചോരക്കറയുമായി നിൽക്കുന്ന നിവിന്റെ ലുക്ക് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു. 
 
ഈ വേളയിൽ നിവിൻ പോളിയുടെ പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. തനിക്കൊരു സൈക്കോ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് നിവിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് ലോകേഷ് സാധ്യമാക്കി കൊടുത്തത് എന്നാണ് ആരാധകർ പറയുന്നത്. 
 
'വില്ലൻ വേഷം ചെയ്യണമെന്ന് എനിക്ക് വലിയ ആ​ഗ്രഹമാണ്. ഭയങ്കര കൊടും ക്രൂരനായ വില്ലൻ. സൊസൈറ്റി കമ്മിറ്റ്മെൻസോ നന്മമരം പരിപാടികളോ ഇല്ലാത്തൊരു വില്ലൻ. പ്രോപ്പർ ഡാർക്ക് വില്ലൻ', എന്നായിരുന്നു നിവിൻ പറഞ്ഞത്. 
 
അതേസമയം, രാഘവ ലോറൻസ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബെൻസ്. വാൾട്ടർ എന്നാണ് നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. കൈതി 2, വിക്രം 2, സ്റ്റാന്‍റ് എലോണ്‍ എന്നീ സിനിമകളാണ് ഇനി എൽസിയുവിന്റേതായി വരാനിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments