ThugLife Review: പുതിയതൊന്നും പറയാനില്ലാത്ത ഔട്ട്‌ഡേറ്റഡ് മണിരത്‌നം, പ്രകടനങ്ങള്‍ കൊണ്ട് മികച്ച് നില്‍ക്കുമ്പോഴും നിരാശപ്പെടുത്തി തഗ് ലൈഫ്

അഭിറാം മനോഹർ
വ്യാഴം, 5 ജൂണ്‍ 2025 (12:37 IST)
നായകനെന്ന ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമയെന്ന രീതിയില്‍ വലിയ പ്രേക്ഷക പ്രതീക്ഷയുള്ള സിനിമയാണ് മണിരത്‌നത്തിന്റെ തഗ് ലൈഫ്. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ഡയറക്ടര്‍ക്കൊപ്പം കമല്‍ഹാസന്‍, തൃഷ, സിലമ്പരസന്‍, ജോജു ജോര്‍ജ്, അശോക് സെല്‍വന്‍ തുടങ്ങി വലിയ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. സംഗീതത്തില്‍ റഹ്‌മാനും എത്തുന്നു. എന്നാല്‍ സിനിമയുടെ പിന്നണിയില്‍ ഇത്രയും വമ്പന്മാര്‍ അണിനിരന്നിട്ടും സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ വരുമ്പോള്‍ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
 
 
ശക്തമായ താരനിരയും അതിനൊത്ത പ്രകടനങ്ങളും സിനിമയിലുണ്ടെങ്കിലും പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുവാന്‍ സിനിമയ്ക്ക് സാധിക്കുന്നില്ല എന്നതാണ് തഗ് ലൈഫിന്റെ പ്രധാന പോരായ്മ. കമല്‍ഹാസന്‍ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായി തകര്‍ത്താടുന്നുണ്ടെങ്കിലും കഥയിലെ വടക്കേ ഇന്ത്യന്‍ പശ്ചാത്തലവും കമല്‍ഹാസന്റെ നീളന്‍ മോണോലോഗുകളും ശരാശരി പ്രേക്ഷകനെ മടുപ്പിക്കുന്നുണ്ട്. സിലമ്പരശന്‍ ചില രംഗങ്ങളില്‍ കമല്‍ഹാസനെ തന്നെ മറികടക്കുന്നതും സിനിമയില്‍ കാണാനാവുന്നു. കമല്‍- സിലമ്പരസന്‍ പ്രകടനങ്ങള്‍ മികച്ചതാണെങ്കിലും പഴക്കം വന്ന അതേ കഥയും പശ്ചാത്തലവുമെല്ലാം പ്രേക്ഷകരെ നിരാശരാക്കുന്നു. നായകന് ശേഷം കമല്‍ഹാസന്‍- മണിരത്‌നം എന്നിവരൊന്നിക്കുമ്പോള്‍ പുതുതായൊന്നും പറയാനില്ല എന്നതിന് പുറമെ പഴയ ബോംബ് കഥ തന്നെ സ്‌ക്രീനില്‍ വരുന്നതും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു.സംഭാഷണ രംഗങ്ങളിലെ അതിഭാവുകത്വവും മാസിനും ക്ലാസിനും ഇടയില്‍ പെട്ട് സിനിമയുടെ ആഖ്യാനം നഷ്ടമാകുന്നതുമാണ് തഗ് ലൈഫിന്റെ പ്രധാന പോരായ്മ. കഥാഗതിയില്‍ കാര്യമായ സ്വാധീനം പുലര്‍ത്താന്‍ തൃഷയുടെ വേഷത്തിന് സാധിച്ചില്ലെന്ന പരാതിയും സിനിമ വരും ദിവസങ്ങളില്‍ കേള്‍ക്കുമെന്ന് ഉറപ്പാണ്. മികച്ച പ്രകടനങ്ങള്‍ കൊണ്ട് പ്രേക്ഷകരില്‍ മതിപ്പുണ്ടാക്കാന്‍ സാധിക്കുമ്പോഴും പുതുതായി പറയാന്‍ ഒന്നുമില്ലാതെയാകുന്ന തഗ് ലൈഫ് കമല്‍- മണിരത്‌നം ചേരുമ്പോള്‍ അത്ഭുതം നടക്കുമെന്ന പ്രതീക്ഷകളെയാണ് ഇല്ലാതെയാക്കുന്നത്. അല്ലാത്തപക്ഷം മോശമല്ലാത്ത സിനിമ കണ്ട സംതൃപ്തി പ്രേക്ഷകന് നല്‍കുകയും ചെയ്യുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments