Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയ്ക്കു വേണ്ടി ഇന്‍ഫോസിസിലെ ജോലി രാജിവെച്ച നിവിന്‍ പോളി !

എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ് നിവിനെയും റിന്നയെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്

Nivin Pauly was Infosys employee before cinema entry

രേണുക വേണു

, വെള്ളി, 11 ഒക്‌ടോബര്‍ 2024 (11:17 IST)
സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത നടനാണ് നിവിന്‍ പോളി. ചെറുപ്പത്തില്‍ തന്നെ നിവിന്‍ സിനിമ സ്വപ്നം കണ്ടിരുന്നു. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ നിവിന്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്നു. ഇക്കാലയളവിലാണ് റിന്നയെ വിവാഹം കഴിച്ചത്. 
 
എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ് നിവിനെയും റിന്നയെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. ഇന്‍ഫോസിസിലെ ജോലി രാജിവച്ച് സിനിമയിലേക്ക് ഇറങ്ങാന്‍ നിവിന്‍ ആഗ്രഹിച്ചപ്പോള്‍ എങ്ങുനിന്നും എതിര്‍പ്പുകള്‍ നേരിട്ടു. വീട്ടിലുള്ളവരെല്ലാം നിവിനെ തീരുമാനത്തെ ചോദ്യം ചെയ്തു. അതില്‍ മാതാപിതാക്കള്‍ അടക്കം ഉണ്ടായിരുന്നു. മാസം സ്ഥിരമായി നല്ല ശമ്പളം കിട്ടുന്ന ജോലി സിനിമയ്ക്കായി രാജിവയ്ക്കണോ എന്നാണ് അന്ന് എല്ലാവരും ചോദിച്ചത്. എല്ലാവരും എതിര്‍ത്തപ്പോഴും റിന്ന നിവിനൊപ്പം നിന്നു. ഭര്‍ത്താവിന്റെ താല്‍പര്യത്തിനൊപ്പമായിരുന്നു റിന്ന. സ്വന്തം സ്വപ്നത്തിനുവേണ്ടി ഇഷ്ടമുള്ളത് ചെയ്യാന്‍ ഒപ്പമുണ്ടെന്ന് റിന്ന പറയുകയായിരുന്നു. ജീവിതപങ്കാളിയില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് പിന്നീട് നിവിന്‍ പോളിയെ സിനിമയിലെത്തിച്ചത്. 
 
2012 ല്‍ വിനീത് ശ്രീനിവാസന്‍ ചിത്രം തട്ടത്തില്‍ മറയത്തിലൂടെ നിവിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ്, മൂത്തോന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നേരം, ഓം ശാന്തി ഓശാന, ആക്ഷന്‍ ഹീറോ ബിജു, ലൗ ആക്ഷന്‍ ഡ്രാമ, കനകം കാമിനി കലഹം, മഹാവീര്യര്‍, സാറ്റര്‍ഡെ നൈറ്റ്, രാമചന്ദ്ര ബോസ്, തുറമുഖം, രാമചന്ദ്ര ബോസ് ആന്റ് കോ, വര്‍ഷങ്ങള്‍ക്കു ശേഷം, മലയാളി ഫ്രം ഇന്ത്യ എന്നിവയാണ് നിവിന്‍ പോളിയുടെ ശ്രദ്ധേയമായ മറ്റു സിനിമകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിധവ എന്ന പേര് കേട്ട് മടുത്തു, മിക്കവാറും ഞാൻ വേറെ കെട്ടും': രേണു സുധി