Select Your Language

Notifications

webdunia
webdunia
webdunia
webdunia

അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല, ആദ്യ സിനിമ എന്തുകൊണ്ടും കാട്ടുചെമ്പകം തന്നെയാണ്; വിനയന് മറുപടിയുമായി അനൂപ് മേനോൻ

വിനയന് മറുപടിയുമായി അനൂപ് മേനോൻ

അനൂപ് മേനോൻ
, ശനി, 16 ജൂലൈ 2016 (14:45 IST)
ഇക്കാലമത്രയും സംവിധായകൻ വിനയനുമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അനൂപ് മേനോൻ. എനിക്ക് സിനിമയിലേക്കുള്ള എൻട്രി നൽകിയത് വിനയൻ സാറാണ്. അതിൽ ഒരു മാറ്റവുമില്ല. നിഷേധിക്കാൻ പറ്റാത്ത കാര്യവുമാണ്. അദ്ദേഹത്തിന്റെ ഭാര്യ സ്ത്രീജന്മം എന്ന സീരിയലിൽ കണ്ടിട്ടാണ് എന്നെ കാട്ടുചെമ്പകത്തിലേക്ക് വിളിച്ചത്. ആദ്യ സിനിമ എന്തുകൊണ്ടും കാട്ടുചെമ്പകം തന്നെയാണ് എന്നും അനൂപ് പറഞ്ഞു.
 
വിനയന്‍ എന്ന പേരും ഒപ്പം കാട്ടുചെമ്പകം എന്ന സിനിമയും താന്‍ മറക്കാന്‍ ആഗ്രഹിക്കുന്നതായി അനൂപ് മേനോന്‍ പറഞ്ഞതായി അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു ഇതായിരുന്നു വിനയനെ ചൊടിപ്പിച്ചത്. ഇതിനെതിരെ വിമർശനവുമായി വിനയൻ രംഗത്തെത്തിയതോടെ സംഭവം വിവാമായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അനൂപ്. മലയാള മനോരമയുടെ നേരെ ചൊവ്വേ എന്ന പരിപാടിക്കിടെയായിരുന്നു അനൂപ് മേനോന്റെ പ്രതികരണം. 
 
ഓരോ സിനിമ കഴിയുംതോറും ഓരോന്ന് പഠിച്ചുവരുന്ന ആക്ടറാണ് ഞാൻ. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും എല്ലാ സ്വാധീനം എന്റെ അഭിനയത്തില്‍ ഉണ്ടായിരുന്നു. അവരുടെ അഭിനയം കണ്ടാണ് ഞാൻ വളർന്നത്. എന്നാല്‍ അത് മാറ്റിയെടുത്ത് സ്വന്തമായി സ്‌റ്റൈല്‍ കണ്ടെത്തുകയായിരുന്നുവെന്നും അനൂപ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരെയും ഒന്നും കാണിക്കാന്‍ നില്‍ക്കാതെ ഒടുവില്‍ യാത്രയായി; വിവാദ പാക് മോഡല്‍ കൊല്ലപ്പെട്ടു