Select Your Language

Notifications

webdunia
webdunia
webdunia
सोमवार, 30 दिसंबर 2024
webdunia

ആ മോഹന്‍ലാല്‍ സിനിമ എത്ര കണ്ടാലും മതിയാവില്ല, ഇഷ്ട ചിത്രത്തെക്കുറിച്ച് നടി നിമിഷ സജയന്‍

ആ മോഹന്‍ലാല്‍ സിനിമ എത്ര കണ്ടാലും മതിയാവില്ല, ഇഷ്ട ചിത്രത്തെക്കുറിച്ച് നടി നിമിഷ സജയന്‍

കെ ആര്‍ അനൂപ്

, ശനി, 3 ഓഗസ്റ്റ് 2024 (19:25 IST)
തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുള്ള നടിയാണ് നിമിഷ സജയന്‍.മലയാളത്തില്‍ നിന്ന് തുടങ്ങി മറാത്തി സിനിമ വരെ എത്തിനില്‍ക്കുകയാണ് നടി. ഇപ്പോഴിതാ തനിക്ക് ഏറെ ഇഷ്ടമുള്ള മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് തുറന്നു പറയുകയാണ് നിമിഷ.
 
'ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള സിനിമ താരെ സമീന്‍ പറാണ്. കാണുമ്പോഴൊക്കെ ഞാന്‍ കരയും. ഞാന്‍ അതിലെ ഇഷാന്‍ അവസ്തി എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ അത് എത്ര കണ്ടാലും കരയും. ഇനി കാണുമ്പോഴും കരയും. ആ പടത്തില്‍ ഇഷാനെ ആരെങ്കിലും വഴക്ക് പറഞ്ഞാലും ഞാന്‍ കരയും.
 
 ചെറിയ എന്തെങ്കിലും മതി എനിക്ക്. അത് എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണിത്. അതെനിക്ക് കംഫര്‍ട്ട് ഒരു പടമാണ്. പക്ഷേ കണ്ടാല്‍ ഞാന്‍ കരയും.
 
 കോമഡി പടങ്ങള്‍ ഒരുപാട് കാണാറുണ്ട്. മലയാളത്തില്‍ കിലുക്കം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാനത് എത്ര വേണമെങ്കിലും ഇരുന്നു കാണും അങ്ങനെ ഒരു സിനിമയാണത്.'',- നിമിഷ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡിലാണെങ്കില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല,ഫഹദിന്റെ ആവേശത്തെക്കുറിച്ച് അനുരാഗ് കശ്യപ്