Webdunia - Bharat's app for daily news and videos

Install App

ഇനി മാറി നിന്നിട്ട് കാര്യമില്ല, ഉര്‍വശിയുടെ കുടുംബത്തില്‍ നിന്ന് അയാള്‍ കൂടി ഇന്‍സ്റ്റഗ്രാമില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഏപ്രില്‍ 2024 (10:26 IST)
ഉര്‍വശി,കല്പന,കലാരഞ്ജിനി ഈ മൂന്ന് സഹോദരിമാരും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ കുടുംബ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഉര്‍വശിയുടെ മകള്‍ സിനിമയില്‍ എത്തിക്കഴിഞ്ഞു. മകള്‍ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി സോഷ്യല്‍ മീഡിയയിലും സജീവമാണ്. പുതിയ കാലത്ത് അനുസരിച്ച് തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാന്‍ ഉര്‍വശിയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു.ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചത്.കല്പനയുടെ പുത്രി ശ്രീമയിയും ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവാണ്. എന്നാല്‍ ഈ കുടുംബത്തില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രവേശിക്കാത്ത ഒരാളുണ്ട്. അയാള്‍ കൂടി സോഷ്യല്‍ മീഡിയയുടെ ലോകത്ത് എത്തിക്കഴിഞ്ഞു.
 
കഴിഞ്ഞദിവസമാണ് ഉര്‍വശിയുടെ മൂത്ത സഹോദരി കലാരഞ്ജിനി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്.സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ശ്രുതി സുരേഷ്, നടി ദിവ്യ എം. നായര്‍ എന്നിവര്‍ക്കൊപ്പം റീല്‍സ് ചെയ്താണ് കലാരഞ്ജിനിയുടെ സോഷ്യല്‍ മീഡിയയിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്.
 
 
'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം' സിനിമയിലെ ഒരു രംഗമാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്.കലാരഞ്ജിനിക്ക് ഒരു മകനുണ്ട്.ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദിനും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

Sree Narayana Guru Samadhi 2024: സെപ്റ്റംബര്‍ 21: ശ്രീനാരായണ ഗുരു സമാധി

അടുത്ത ലേഖനം
Show comments