Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പേരൻപ് കണ്ടു, അഭിമാനത്തോടെ വീണ്ടും പറയുന്നു ഞാനൊരു മമ്മൂക്ക ഫാൻ ആണ്’ - വൈറലായി അനു സിതാരയുടെ വാക്കുകൾ

പ്രതീക്ഷയുടെ അമിതഭാരവും പേറിയാണ് പേരൻപ് കണ്ടത്...

‘പേരൻപ് കണ്ടു, അഭിമാനത്തോടെ വീണ്ടും പറയുന്നു ഞാനൊരു മമ്മൂക്ക ഫാൻ ആണ്’ - വൈറലായി അനു സിതാരയുടെ വാക്കുകൾ
, തിങ്കള്‍, 28 ജനുവരി 2019 (09:48 IST)
റാമിന്റെ പേരൻപ് പ്രേക്ഷകന്റെ ഉള്ളുലയ്ക്കുകയാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും ചിത്രത്തെ നെഞ്ചോട് ചേർത്തു കഴിഞ്ഞു. അമിത പ്രതീക്ഷയുമായി സിനിമ കാണാനെത്തിയ തന്നെ അതിലും കൂടുതൽ അളവിൽ പേരൻപ് സ്വാധീനിച്ചു കഴിഞ്ഞുവെന്ന് നടി അനു സിതാര പറയുന്നു. 
 
പ്രതീക്ഷയുടെ അമിതഭാരവും പേറിയാണ് പേരൻപ് കണ്ടത്. എന്റെ പ്രതീക്ഷകളെ എല്ലാം തകിടം മറിക്കുന്ന, അതിലും കൂടുതൽ ഇഷ്ടപ്പെടുത്തുന്ന സിനിമയാണ് പേരൻപ്. റാം സാറിന്റെ പേരൻപ് അതിമനോഹരം. സാധന, അഞ്ജലി, അഞ്ജലി അമീർ എല്ലാവരും വിസ്മയിപ്പിച്ചു. മമ്മൂക്കയുടെ അഭിനയത്തെ കുറിച്ച് കൂടുതൽ എന്ത് പറയാൻ. വാക്കുകൾ കിട്ടുന്നില്ല. വീണ്ടും ഞാൻ പറയുന്നു, ഞാനൊരു മമ്മൂക്ക ഫാൻ ആണ്” - അനു സിതാര പറയുന്നു. 
 
ഫെബ്രുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറുകൾക്കെല്ലാം വലിയ പ്രതികരണങ്ങളാണ്ല ഭിക്കുന്നത്. തങ്കമീന്‍കളും തരമണി എന്നീ ചിത്രങ്ങൾ ഒരുക്കിയാ റാം സംവിധാനം ചെയ്യുന്ന സിനിമയിൽ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദി റിലീസ് ചെയ്തപ്പോൾ ഹിമാലയത്തിൽ, 21ആം നൂറ്റാണ്ട് കാണാതെ പ്രണവ് ഹം‌പിയിലേക്ക്!