ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്'. ജൂണ്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ തിരക്കിലാണ് നടി. ചിരിച്ച മുഖവുമായാണ് ചിത്രീകരണ സെറ്റിലേക്ക് ഭാവന എത്തിയത്. അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി തന്റെ കൈകൊണ്ട് തന്നെ സ്‌നേഹത്തോടെ വിളമ്പി ഭാവന.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' എന്ന ചിത്രം പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധനേടിയിരുന്നു . അഞ്ചര വര്‍ഷത്തോളമായി മോളിവുഡില്‍ ഭാവന ഒരു ചിത്രം ചെയ്തിട്ട്.
നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു.
സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.
ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.