Webdunia - Bharat's app for daily news and videos

Install App

'2024ലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്ന്'; വൃഷഭ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജൂലൈ 2023 (17:47 IST)
വൃഷഭ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ നല്‍കി.യാഷ് രാജ് ഫിലിംസിന്റെ മുംബൈ ഓഫീസിലേക്ക് ചര്‍ച്ചകള്‍ക്കായി മോഹന്‍ലാല്‍ എത്തിയിരുന്നു.ബാലാജി ടെലിഫിലിംസ് ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാവുന്ന വിവരം നിര്‍മ്മാതാവ് തന്നെ പങ്കുവെച്ചു. മോഹന്‍ലാലിനും അവരുടെ അച്ഛനായ ജീതേന്ദ്രയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം ഏക്ത പങ്കുവെച്ചു.
 
 'ഇതിഹാസവും പ്രതിഭയുമൊത്ത് പോസ് ചെയ്യുന്നു  മികച്ച നടനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ വളരെ ആവേശത്തിലാണ് (മോഹന്‍ലാല്‍).കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ് എന്നീ നിര്‍മ്മാണ കമ്പനികള്‍ക്കൊപ്പം വൃഷഭയ്ക്കുവേണ്ടി ബാലാജി ടെലിഫിലിംസും കൈകോര്‍ക്കുകയാണ്.മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒരു പാന്‍ ഇന്ത്യന്‍ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രം. തലമുറകളിലൂടെ സഞ്ചരിക്കുന്ന, വൈകാരികതയിലും ഒപ്പം വിഎഫ്എക്‌സിലും മുന്നില്‍ നില്‍ക്കുന്ന ഒരു എപിക് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം. 2024 ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നെന്ന് കരുതപ്പെടുന്ന വൃഷഭ സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും.'-ഏക്ത കപൂര്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by EktaaRkapoor (@ektarkapoor)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

അടുത്ത ലേഖനം