Webdunia - Bharat's app for daily news and videos

Install App

ഒടിയനില്‍ മോഹന്‍‌ലാലിന്റെ പ്രതിനായകന്‍ തമിഴ് സൂപ്പര്‍താരം; ഇരുവരും ഒന്നിക്കുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം

ഒടിയനില്‍ മോഹന്‍‌ലാലിന്റെ പ്രതിനായകന്‍ തമിഴ് സൂപ്പര്‍താരം; ഇരുവരും ഒന്നിക്കുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം

Webdunia
ഞായര്‍, 18 മാര്‍ച്ച് 2018 (10:15 IST)
മോഹന്‍‌ലാല്‍ വ്യത്യസ്ഥമായ ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് വിഎം ശ്രീകുമാർ മേനോൻ അണിയിച്ചൊരുക്കുന്ന  ഒടിയന്‍. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി ഈ ചിത്രം മാറുമെന്ന വിലയിരുത്തല്‍ ഉള്ളപ്പോള്‍ തന്നെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്.

ഒടിയനില്‍ മോഹന്‍‌ലാലിന്റെ വില്ലനായി തമിഴ്‌ സൂപ്പര്‍‌താരം പ്രകാശ് രാജ് എത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാവുണ്ണി എന്ന അതിശക്തനായ വില്ലനായിട്ടാകും അദ്ദേഹം ഒടിയനില്‍ എത്തുക. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ ഇരുവരും മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഒടിയനില്‍ പ്രകാശ് രാജ് വില്ലനാകുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നുവെങ്കിലും ഇക്കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥരീകരിച്ചിരുന്നില്ല.

പ്രകടന മികവിനൊപ്പം തന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്. മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളൊരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ഒടിയന്‍ എന്ന ബ്രഹ്മാണ്ഡചിത്രം സമ്മാനിക്കുകയെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന ഒരു ത്രില്ലര്‍ സിനിമയാകും ഒടിയന്‍‍. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട് തമിഴ്‌നാട്ടില്‍. അവർ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രമെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രകാശ് രാജും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തിലായിരുന്നു അത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാങ്കിലെ പണയ സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ് : ബാങ്ക് ജീവനക്കാരൻ പിടിയിൽ

ശബരിമല തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി, നവദമ്പതിമാരുൾപ്പടെ നാലുപേർ മരിച്ചു, അപകടം പുലർച്ചെ 3:30ന്

കോണ്‍ഗ്രസില്‍ സതീശന്റെ ആധിപത്യത്തിനെതിരെ പടയൊരുക്കം; കരുക്കള്‍ നീക്കുന്നത് ചെന്നിത്തല, ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം !

മാനസിക പീഡനത്തില്‍ മനംനൊന്ത് പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു

അംഗണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെന്നു പരാതി

അടുത്ത ലേഖനം
Show comments