Webdunia - Bharat's app for daily news and videos

Install App

വീണ്ടും റെക്കോർഡ്, ഒടിയന്റെ ഒടിവിദ്യകൾ കാണാനിരിക്കുന്നതേ ഉള്ളൂ

വീണ്ടും റെക്കോർഡ്, ഒടിയന്റെ ഒടിവിദ്യകൾ കാണാനിരിക്കുന്നതേ ഉള്ളൂ

Webdunia
ശനി, 24 നവം‌ബര്‍ 2018 (10:46 IST)
പ്രേക്ഷകരെല്ലാം ഒടിയന്റെ ഒടിവിദ്യകൾക്കായി കാത്തിരിക്കുകയാണ്. ചിത്രം റിലീസിന് എത്തും മുമ്പേ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനുള്ള തിരക്കിലാണ് അണിയറപ്രവർത്തകർ. ഡിസംബർ പതിനാലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
 
അതേസമയം, ഗല്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ഇതാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു മലയാള ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ചിത്രം റിലീസ് ചെയ്യുന്നതിനും ആഴ്ചകള്‍ക്കു മുമ്പ് ആരംഭിക്കുന്നത്.
 
ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകള്‍ക്കകം റെക്കോഡ് അഡ്വാന്‍സ് ബുക്കിംഗാണ് നടന്നത്. അഡ്വാന്‍സ് ബുക്കിങ്ങില്‍ ഒടിയന്‍ റെക്കോഡ് നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഈ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന വേള്‍ഡ് വൈഡ് ഫിലിംസ് തങ്ങളുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക് പേജിലൂടെ അറിയിച്ചു.
 
ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ യന്തിരന്‍ 2.0യെയും ഷാരൂഖ് ഖാന്റെ സീറോയെയും മറി കടന്ന് ഒന്നാം സ്ഥാനത്ത് എത്തിയതും വൻ വാർത്തയായിരുന്നു. റിലീസിന് മുമ്പേ റെക്കൊർഡുകൾ വാരിക്കൂട്ടുകയാണ് ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments