Webdunia - Bharat's app for daily news and videos

Install App

1000 കോടി, രണ്ടാമൂഴം സംഭവിക്കുമെന്ന് ശ്രീകുമാർ മേനോൻ; എം ടിയെ വെല്ലുവിളിച്ച് സംവിധായകൻ?

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (12:34 IST)
മോഹൻലാലും ശ്രീകുമാർ മേനോനും ഒരുമിച്ച് അനൌൺസ് ചെയ്ത പടങ്ങളാണ് ഒടിയനും രണ്ടാമൂഴവും. ഇതിൽ കാത്തിരുപ്പുകൾക്കൊടുവിൽ ഒടിയൻ ഇന്ന് തിയേറ്ററുകളിൽ എത്തി. ഇനിയുള്ളത് രണ്ടാമൂഴം. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്.
 
എന്നാൽ, കാലാവധി കഴിഞ്ഞതിനാൽ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി കേസ് നൽകിയതോടെ രണ്ടാമൂഴം വിവാദത്തിലാവുകയായിരുന്നു. എംടിയുടെ ഹര്‍ജിയില്‍ തിരക്കഥ തിരിച്ചുനല്‍കാനുള്ള മുന്‍സിഫ് കോടതി വിധി ജില്ലാ കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടാമൂഴം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നും അടുത്ത വർഷം ഓഗസ്തിൽ സിനിമ തുടങ്ങുമെന്നും സംവിധായകൻ പറയുന്നു. 
 
ഉടന്‍ രണ്ടാമൂഴത്തിന്‍റെ ജോലികള്‍ തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും തരണം ചെയ്യേണ്ട പ്രതിസന്ധികള്‍ ഏറെയാണ്. കരാർ കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാൻ കഴിയാത്തതും ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും നടക്കാത്തതുമാണ് എംടിയെ പ്രകോപിപ്പിച്ചത്. 
 
എന്നാൽ, ഇപ്പോൾ തനിക്കനുകൂലമായ വിധി ശ്രീകുമാർ മേനോൻ വാങ്ങിയിരിക്കുകയാണ്. എം ടിയെ തോൽ‌പ്പിച്ച് ശ്രീകുമാർ തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി മുന്നോട്ട് പോകുകയാണ്. കോടതിയുടെ അവസാന വിധി എന്താകുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

അടുത്ത ലേഖനം
Show comments