Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടിയൻ അവതരിച്ചു, മാസ്... മരണമാസ്!- വാക്കുകൾക്ക് അതീതം, അത്യുഗ്രൻ!

ഒടിയൻ അവതരിച്ചു, മാസ്... മരണമാസ്!- വാക്കുകൾക്ക് അതീതം, അത്യുഗ്രൻ!
, വെള്ളി, 14 ഡിസം‌ബര്‍ 2018 (08:01 IST)
മോഹൻലാലിന്റെ ഒടിയൻ അവതരിച്ചു. കാത്തിരുപ്പുകൾക്കും ആകാംഷകൾക്കും ഒടുവിൽ അവൻ കളി തുടങ്ങി. അപ്രതീക്ഷിതമായ ബിജെപിയുടെ ഹർത്താൽ പ്രഖ്യാപനത്തിൽ മലയാള സിനിമ ഒന്ന് ഞെട്ടി. എന്നാൽ, ഹർത്താലിനേയും അതിജീവിച്ച് ഒടിയൻ പ്രദർശനം ആരംഭിച്ചു. എല്ലാ തിയേറ്ററുകളും ഹൌസ്‌ഫുൾ. 
 
കാശിയിലെ രംഗങ്ങളിലൂടെയാണ് സിനിമ തുടങ്ങുന്നത്. മുടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്റെ രൂപം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തുടക്കം അവിടെ തന്നെ. പതുക്കെ കഥയിലേക്ക് കടക്കുന്നു. ഒടിയന്റെ മരണമാസ് ഇൻ‌ട്രോയ്ക്ക് തിയേറ്റർ പൂരപ്പറമ്പായിരുന്നു. 
 
167.11 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സിനിമ തുടങ്ങി മിനിറ്റുകള്‍ പിന്നിടുന്നതിനിടയിലാണ് മാണിക്യന്റെ മാസ്സ് എന്‍ട്രി. സംവിധായകൻ ശ്രീകുമാർ മേനോന്റെ വാക്കുകൾ സത്യമാവുകയാണ്. ഇന്നുവരെ കാണാത്ത തരത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയനെന്ന് ഉറപ്പിച്ച് പറയാം. 
 
പുലര്‍ച്ചെ നാല് മുതലാണ് പല സെന്ററുകളിലും പ്രദര്‍ശനം തുടങ്ങിയത്. നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലുള്ള തിരക്കുകളായിരുന്നു പലയിടങ്ങളിലും. തിരക്കഥാകൃത്തിന്റെ വാക്കുകളെ അതേ പോലെ ഏറ്റെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരും സിനിമാപ്രേമികളും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുന്ദരിമാര്‍ക്കിടയില്‍ അര്‍ദ്ധനഗ്നനായി പ്രണവ് മോഹന്‍ലാല്‍, ഒടുവില്‍ ലാലേട്ടന്‍റെ പഞ്ച് ഡയലോഗും - ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ടീസര്‍ !