Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനി ആരാധകര്‍ക്ക് നിരാശ; ടീസറില്ല, ടി ഷര്‍ട്ട് മാത്രം!

രജനി ആരാധകര്‍ക്ക് നിരാശ; ടീസറില്ല, ടി ഷര്‍ട്ട് മാത്രം!
, വ്യാഴം, 4 ജനുവരി 2018 (14:42 IST)
രജനികാന്ത് - ഷങ്കര്‍ ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘2.0’ ദിനം‌പ്രതി വാര്‍ത്തകളില്‍ നിറയുകയാണ്. എന്തിരന്‍റെ രണ്ടാം ഭാഗമായ ഈ സയന്‍സ് ഫിക്ഷന്‍ സിനിമ 450 കോടി ബജറ്റിലാണ് ചിത്രീകരിച്ചിട്ടുള്ളത്. രജനിക്ക് വില്ലനായി എത്തുന്നത് സാക്ഷാല്‍ അക്ഷയ് കുമാര്‍. ചിത്രത്തിലെ നായിക എമി ജാക്സണ്‍. സംഗീതം എ ആര്‍ റഹ്‌മാന്‍.
 
എന്തിരന്‍ 2ന്‍റെ ആദ്യ ടീസര്‍ ജനുവരി ആറാം തീയതി പുറത്തിറക്കും എന്ന് കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. മലേഷ്യയില്‍ നടക്കുന്ന നക്ഷത്രരാവില്‍ വച്ചാണ് ടീസര്‍ പുറത്തുവിടുക എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അതില്‍ വസ്തുതയില്ലെന്നാണ് പുതിയ വിവരം.
 
മലേഷ്യയില്‍ നടക്കുന്ന സ്റ്റാര്‍ നൈറ്റില്‍ 2.0യിലെ രജനികാന്തിന്‍റെ ലുക്ക് പതിച്ച ടി ഷര്‍ട്ടുകളാണ് പുറത്തിറക്കുക. വിശാല്‍ ചിത്രം സണ്ടക്കോഴി 2ന്‍റെ ടീസര്‍ ഈ ചടങ്ങില്‍ പുറത്തിറക്കുമെന്നും സൂചനയുണ്ട്.
 
രജനി ആരാധകര്‍ 2.0യുടെ ടീസറിനായി ഇനിയും കാത്തിരിക്കണമെന്ന് സാരം. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 2.0 ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 27 ആണ് പ്രതീക്ഷിക്കുന്ന ഡേറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ട്രീറ്റ്‌ലൈറ്റ്സ് ടീസര്‍, തരംഗമാകാന്‍ മമ്മൂട്ടിയുടെ പൊലീസ് വേഷം