Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനൂപ് മേനോനൊപ്പം ബിഗ് ബോസ് താരം,'ഓ സിന്‍ഡ്രല്ല' ട്രെയിലര്‍ കണ്ടില്ലേ?

Ohh Cinderella Trailer  Anoop Menon  Renolze Rehman  Dilsha Prasannan

കെ ആര്‍ അനൂപ്

, ശനി, 28 ഒക്‌ടോബര്‍ 2023 (09:09 IST)
അനൂപ് മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഓ സിന്‍ഡ്രല്ല. ബിഗ് ബോസ് താരമായ ദില്‍ഷ പ്രസന്നയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്.
അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചതും നടന്‍ തന്നെയാണ്.റിനോള്‍സ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
 
മല്ലിക സുകുമാരന്‍, നന്ദു, മാല പാര്‍വതി, അശ്വതി ശ്രീകാന്ത്, ദിനേഷ് പ്രഭാകര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ബാദുഷ എന്‍ എം, ശ്രീകാന്ത് മുരളി, ശ്രുതി രജനികാന്ത്, രാജ്കുമാര്‍ രാധാകൃഷ്ണന്‍, പാര്‍വതി എസ് രാധാകൃഷ്ണന്‍, സജല്‍ സുദര്‍ശനന്‍, ആഷിഷ് വര്‍ഗീത് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
 
കലാസംവിധാനം ദുന്ധു രാജീവ് രാധ. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, പ്രോജക്റ്റ് മാനേജര്‍ രാജ്കുമാര്‍ രാധാകൃഷ്ണന്‍, പശ്ചാത്തല സംഗീതം നിനോയ് വര്‍ഗീസ്, ഡിഐ ദീപക് ലീല മീഡിയ. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിയോ ലൊക്കേഷനില്‍ നിന്നും തൃഷ, വീഡിയോയും ചിത്രങ്ങളും കാണാം