'സിനിമയിൽ കാണുന്ന ഭംഗി ആ കുട്ടിക്ക് ഇല്ല': റൂമിൽ വന്നിരുന്നുവെന്ന് ഓം പ്രകാശ്

നിഹാരിക കെ എസ്
വെള്ളി, 11 ഒക്‌ടോബര്‍ 2024 (08:47 IST)
നടി പ്രയാഗ മാർട്ടിനെ നേരിൽ കണ്ടിട്ടുണ്ടെന്ന് കൊച്ചിയില്‍ ലഹരി കേസില്‍ അറസ്റ്റിലായ ഗുണ്ട നേതാവ് ഓം പ്രകാശ്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലെത്തിയാണ് ശ്രീനാഥ് ഭാസി അടക്കമുള്ള സുഹൃത്തുക്കൾ തന്നെ കണ്ടതെന്നും ഇയാൾ വ്യക്തമാക്കി. സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രമായിരുന്നു ഹോട്ടലിൽ എത്തിയതെന്നും മയക്കുമരുന്നുമായി തനിക്ക് ഒരു ബന്ധമില്ലെന്നുമാണ് ഇയാൾ പറയുന്നത്. ശ്രീനാഥ് ഭാസിയെ കൂടാതെ പ്രയാഗ മാർട്ടിനെയും നേരിൽ കണ്ടുവെന്നും ഇയാൾ പറയുന്നു.
 
പെണ്‍കുട്ടി സിനിമതാരം പ്രയാഗ മാര്‍ട്ടിന്‍ ആണെന്ന് പിന്നീടാണ് തനിക്ക് മനസിലായത്. സിനിമയില്‍ കാണുന്ന ഭംഗി ഉണ്ടായിരുന്നില്ലെന്നും ഓംപ്രകാശ് കൂട്ടിച്ചേര്‍ത്തു. പ്രയാഗ മാര്‍ട്ടിനാണോ ആ കുട്ടി എന്നത് എനിക്കറിയില്ലെന്നും ഇയാൾ പറയുന്നു. തനിക്ക് ലഹരിയുമായി ഒരു ബന്ധവുമില്ല. കേസില്‍ തന്നെ ഫ്രെയിം ചെയ്തതാണ്. കഴിഞ്ഞ 15 ദിവസമായി ആന്റിബയോട്ടിക് കഴിക്കുന്നയാളാണ് താന്‍. തനിക്ക് ലഹരി ഉപയോഗിക്കാന്‍ കഴിയില്ല. തന്റെ റൂമില്‍ നിന്ന് ഒരു സിഗരറ്റ് കുറ്റി പോലും കണ്ടെത്തിയിട്ടില്ലെന്നും ഓം പ്രകാശ് അറിയിച്ചു. 
 
അതേസമയം, ഓം പ്രകാശിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ മുൻപ് പ്രയാഗ പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഓം പ്രകാശ് ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നും ഓം പ്രകാശിനെ കണ്ട ഓര്‍മ പോലുമില്ലെന്നും നടി പറഞ്ഞു. ഓം പ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് താൻ മനസിലാക്കിയതെന്നും നടി പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം
Show comments