Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

'ഞങ്ങൾ ആരാണ് പരസ്പരം ഫ്രീഡം നൽകാൻ?': ഇന്ദ്രജിത്തുമായുള്ള ജീവിതത്തെ കുറിച്ച് പൂർണിമ

Poornima Indrajith

നിഹാരിക കെ എസ്

, ബുധന്‍, 9 ഒക്‌ടോബര്‍ 2024 (16:54 IST)
കരിയറിൽ തിളങ്ങി നിന്ന സമയത്താണ് പൂർണിമ വിവാഹിതയാകുന്നത്. ഇന്ദ്രജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം പൂർണിമ അഭിനയത്തിൽ നിന്നും പൂർണമായും വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം പൂർണിമ തിരിച്ചുവരവ് നടത്തി. ഫാഷൻ ഡിസൈനിങ്ങിൽ കഴിവ് തെളിയിച്ച പൂർണിമ അടുത്തിടെ ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത്, ഗംഭീര തിരിച്ചുവരവ് നടത്തി. ഇപ്പോഴിതാ, ഇന്ദ്രജിത്തുമായുള്ള കുടുംബജീവിതത്തെ കുറിച്ച് എസ് എഡിറ്റോറിയലിനോട് സംസാരിക്കുകയാണ് പൂർണിമ.
 
'ഞാൻ ഇന്ദ്രന് എത്ര സ്വാതന്ത്ര്യം കൊടുക്കുന്നു, ഇന്ദ്രൻ എനിക്കെത്ര സ്വാതന്ത്ര്യം തരുന്നു എന്നത് ചിന്തയിൽ പോലുമില്ലാത്ത കാര്യമാണ്. അവനവന്റെ ജീവിതമാണ്. ഞങ്ങൾ ആരാണ് പരസ്പരം ഫ്രീഡം നൽകാൻ. കുടുംബം സപ്പോർട്ടീവ് ആണെങ്കിൽ അവിടെ എല്ലാവരും വളരും. അത് ​ഗിവ് ആന്റ് ടേക്ക് ആണ്. അവനവന്റെ ചോയ്സ് എടുക്കാനുള്ള സ്വാതന്ത്ര്യം വേണം. അതാണ് ഏറ്റവും വലിയ കാര്യം.
 
അതേസമയം ഞാൻ എന്റെ ജീവിതം ജീവിക്കുകയാണെന്ന് പറഞ്ഞ് ബാക്കിയുള്ള കാര്യം മാറ്റി വെച്ചാൽ ചിലപ്പോൾ എന്നെ ആശ്രയിച്ച് നിൽക്കുന്നവർക്ക് കുറച്ച് ബുദ്ധിമുട്ട് വരും. അത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. അവിടെയാണ് സപ്പോർട്ട് സിസ്റ്റം ആവശ്യം. വിവാഹം എന്നത് ദീർഘകാലത്തെ അടിസ്ഥാനമാക്കിയുള്ള സങ്കൽപ്പമാണ്. വ്യക്തിപരമായ വളർച്ച അടിസ്ഥാനമാക്കിയുള്ളതല്ല', പൂർണിമ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ വലിയ നടിമാരും അവസരം നേടിയത് കൂടെ കിടന്ന്! വിവാദമായി നടി ആശ നേഗിയുടെ വെളിപ്പെടുത്തൽ