Webdunia - Bharat's app for daily news and videos

Install App

പ്രിയയെ നായികയാക്കണമെന്ന് അവർ വാശി പിടിച്ചു, ഇട്ടിട്ട് പോവാന്‍ തോന്നിയെന്ന് ഒമർ; പ്രിയ കാരണമാണ് ചിത്രത്തിന് ഇത്രയും പബ്ലിസിറ്റ് ലഭിച്ചതെന്ന് മറക്കരുതെന്ന് സോഷ്യൽ മീഡിയ

പ്രിയയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ നൂറിന് ആകെ വിഷമമായി...

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (09:18 IST)
കേരളത്തിനു പുറമേ ലോകമെമ്പാടും ചർച്ചയായ സിനിമയായിരുന്നു ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ്. റിലീസിന് മുന്നേ ചിത്രത്തിലെ നായിക നൂറിൻ ആയിരുന്നുവെങ്കിൽ റിലീസ് ആയപ്പോൾ നായിക പ്രിയ ആവുകയായിരുന്നു. വൈറൽ ഗാനത്തിനു ശേഷം പ്രിയയ്ക്ക് പ്രാധാന്യമുള്ള രീതിയിൽ കഥ മാറ്റിയെഴുതിയിരുന്നു. 
 
എന്നാൽ, നൂറിനും പ്രിയയും തമ്മിൽ ചില അസ്വാസരസ്യങ്ങൾ ഉണ്ടായതായി ഇപ്പോഴും സംസാരമുണ്ട്. 
തുടക്കത്തില്‍ പ്രിയ നിറഞ്ഞുനില്‍ക്കുമെന്നും പിന്നീട് കഥ നൂറിനൂടെ സഞ്ചരിക്കുന്ന തരത്തിലുമായാണ് തിരക്കഥ. അത് പൊളിക്കണമെന്നായിരുന്നു നിര്‍മ്മാതാവ് ആവശ്യപ്പെട്ടതെന്ന് സംവിധായകൻ പറയുന്നു.
 
പ്രിയയെ നായികയാക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അത് താനും അംഗീകരിച്ചിരുന്നു. കഥയൊക്കെ പൊളിച്ചെഴുതേണ്ടി വന്നിരുന്നു. പ്രിയയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ നൂറിന് ആകെ വിഷമമായിരുന്നു. പിന്നീട് അത് പറഞ്ഞ് മനസിലാക്കി. ട്രയാംഗിള്‍ ലവ് സ്റ്റോറിയിലേക്ക് മാറ്റാമെന്നും പറഞ്ഞപ്പോള്‍ നിർമാതാവ് സമ്മതിച്ചു.  ചാനല്‍ പരിപാടിക്കിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
 
2 ദിവസം കഴിഞ്ഞ് തെലുങ്ക് പ്രൊഡ്യൂസേഴ്‌സ് എത്തിയപ്പോള്‍ പ്രിയ തന്നെ വേണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് പ്രശ്നം വഷളായത്. പ്രിയയെ നായികാസ്ഥാനത്തുനിന്നും മാറ്റിയതോടെയാണ് പല പ്രശ്നങ്ങളും തുടങ്ങിയതെന്നും ഒരു ഘട്ടത്തില്‍ ഇട്ടിട്ട് പോവാന്‍ വരെ തോന്നിയെന്നും അദ്ദേഹം പറയുന്നു.
 
അതേസമയം, പ്രിയ വാര്യരെ ഉപയോഗിച്ചാണ് ഒമർ റിലീസിന് മുൻപേ വരെ പബ്ലിസിറ്റി നടത്തിയതെന്നത് മറക്കരുതെന്നും ടീസറിലും ട്രെയിലറിലും ഗാനങ്ങളിലും നിറഞ്ഞ് നിന്നത് പ്രിയ ആണെന്ന കാര്യം ഓർമിക്കണമെന്നും സോഷ്യൽ മീഡിയ പറയുന്നു. റിലീസിന് മുന്നേ പ്രിയയെ മുൻ‌നിർത്തി പ്രചരണം നടത്തുകയും റിലീസിനു ശേഷം നൂറിന് മികച്ച അഭിപ്രായം ഉണ്ടായപ്പോൾ പ്രിയയെ താഴ്ത്തിയും നൂറിനെ പൊക്കിയുമുള്ള നിലപാട് മാറ്റണമെന്നും സോഷ്യൽ മീഡിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് പറയുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

അടുത്ത ലേഖനം
Show comments