Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

'ഞാന്‍ നിഥിന് പൈസ കൊടുത്തോ എന്ന രഹസ്യം മണ്ണില്‍ അലിഞ്ഞു തീരും'; ട്വിസ്റ്റുമായി ഒമര്‍ ലുലു, പന്തയം വെച്ച നിഥിനൊപ്പം വീഡിയോ

ഒടുവില്‍ ഒമര്‍ ലുലു നിഥിന്റെ വെല്ലുവിളി സ്വീകരിച്ചു. അഞ്ച് ലക്ഷത്തിനു പന്തയം വെച്ചു

Omar Lulu Bet 5 lakh Video
, ചൊവ്വ, 15 നവം‌ബര്‍ 2022 (14:59 IST)
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പന്തയം വെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ കപ്പ് അടിക്കുമെന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രവചനം. എന്നാല്‍ ഇംഗ്ലണ്ട് കപ്പ് അടിക്കുമെന്നും ബെറ്റിനുണ്ടോ എന്നുമാണ് കോഴിക്കോട് സ്വദേശിയായ നിഥിന്‍ നാരായണന്‍ ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. 
 
ഒടുവില്‍ ഒമര്‍ ലുലു നിഥിന്റെ വെല്ലുവിളി സ്വീകരിച്ചു. അഞ്ച് ലക്ഷത്തിനു പന്തയം വെച്ചു. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ തോല്‍പ്പിച്ചു. നിഥിനുമായുള്ള പന്തയത്തില്‍ ഒമര്‍ ലുലുവും തോറ്റു ! അഞ്ച് ലക്ഷത്തിനാണ് ഒമര്‍ ലുലുവും നിഥിനും പന്തയം വെച്ചത്. 
 
ഇപ്പോള്‍ ഇതാ പന്തയം വെച്ച നിഥിനെ കോഴിക്കോടെത്തി നേരില്‍ കണ്ടിരിക്കുകയാണ് ഒമര്‍ ലുലു. ബെറ്റ് വെച്ച അഞ്ച് ലക്ഷം രൂപ ഒമര്‍ നിഥിന് നല്‍കിയോ ഇല്ലയോ എന്ന് ഒമര്‍ വെളിപ്പെടുത്തിയില്ല. നിഥിനൊപ്പമുള്ള വീഡിയോയും ചിത്രവും ഒമര്‍ പങ്കുവെച്ചിട്ടുണ്ട്. 
 


'ഞാന്‍ നിഥിന് പൈസ കൊടുത്തോ എന്ന രഹസ്യം ഇതോടുകൂടി മണ്ണില്‍ അലിഞ്ഞു തീരും' എന്നാണ് ഒമര്‍ ലുലു പറയുന്നത്. തന്റെ പോസ്റ്റുകളില്‍ സ്ഥിരം കമന്റ് ചെയ്യുന്ന ആളാണ് നിഥിനെന്നും നിഥിന്റെ കൈയില്‍ തന്റെ ഫോണ്‍ നമ്പറുണ്ടെന്നും ഒമര്‍ ലുലു വീഡിയോയില്‍ പറയുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം ചേട്ടൻ്റെ മരണം, പിന്നാലെ അമ്മ, ഇപ്പോൾ അച്ഛനും: ഹൃദയം തകർന്ന വേദനയിൽ മഹേഷ് ബാബു