മലയാള സിനിമയിൽ ചുരുക്കം സിനിമകളിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ഒമർ ലുലു. പുതുമുഖ താരങ്ങളെ വെച്ച് പടം പിടിക്കുന്ന ഒമർ ലുലു ഇപ്പോൾ ബോളിവുഡിൽ കൂടി സിനിമ ചെയ്യാനൊരുങ്ങുകയാണ്. സംവിധായകൻ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരു ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുംബൈയിൽ അങ്ങ് ബോളിവുഡിൽ നിങ്ങളുടെ സപ്പോർട്ട് ഒന്നും വേണ്ട. ദയവായി തളർത്തരുത്. എന്നാൾ ഒമർലുലു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഡിസംബർ 30ന് തിയേറ്ററുകളിലെത്തിയ നല്ല സമയമാണ് ഒമർ ലുലുവിൻ്റെ അവസാനം പുറത്തിറങ്ങിയ സിനിമ. എന്നാൽ വിവാദങ്ങളെ തുടർന്ന് ജനുവരി 2ന് സിനിമ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചിരുന്നു. മാരക ലഹരിവസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ചാണ് സിനിമ തിയേറ്ററുകളിൽ നിന്നും നീക്കം ചെയ്തത്. ഇർഷാദ് അലിയും വിജീഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെ ഒമർലുലു മലയാളം സിനിമയിൽ അവതരിപ്പിച്ചിരുന്നു.