Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു
നിലാപാടിൽ ഉറച്ച് നിൽക്കുന്ന കാര്യത്തിൽ ഇന്ന് മലയാള സിനിമയിലുള്ള ഏത് താരത്തെക്കാളും ഒരുപടി മുന്നിലാണ് മുരളി ഗോപി. എമ്പുരാൻ വിവാദം കത്തിപ്പടരുമ്പോഴും മുരളി ഗോപി മൗനത്തിലാണ്. വിവാദങ്ങൾക്കൊടുവിൽ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് മാറിയപ്പോഴും മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു. അല്ലേലും അദ്ദേഹം മാപ്പ് പറയുമെന്ന ധാരണ വേണ്ട.
ഇപ്പോഴിതാ മുരളി ഗോപിയെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവും അന്തരിച്ച നടനുമായ ഭരത് ഗോപി, നടൻ മമ്മൂട്ടി എന്നിവർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കഥയും വായനയും എഴുത്തും സിനിമ കാണലും എല്ലാം മുരളി ഗോപിക്കുണ്ട്, മുരളിയുമായൊക്കെ സംസാരിച്ചിരിക്കാൻ വളരെ രസമാണ് എന്നാണ് മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞത്.
'മുരളി ഗോപിയെ കാണുമ്പോൾ ഗോപിയേട്ടനെ നമുക്ക് ഓർമ്മ വരും. നമുക്ക് ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും മുരളിയുടെ രൂപവും ചില നോട്ടവുമൊക്കെ കാണുമ്പോൾ ഗോപി ചേട്ടനാണെന്ന് കരുതി നമ്മൾ ഒന്ന് ബഹുമാനിച്ച് പോകും. കഥയും വായനയും എഴുത്തും സിനിമ കാണലും എല്ലാം മുരളി ഗോപിക്കുണ്ട്. മുരളിയുമായൊക്കെ സംസാരിച്ചിരിക്കാൻ വളരെ രസമാണ്', മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ.