Webdunia - Bharat's app for daily news and videos

Install App

‘മോഹൻലാലല്ല മമ്മൂട്ടിയാണ് മികച്ചതെന്ന് ഷീല, ഒടുവിൽ ഭദ്രനും സമ്മതിച്ചു’

ഈ ചിത്രം മോഹൻലാലിനു ബ്രേക്ക് നൽകുമെന്ന് ഭദ്രൻ, പക്ഷേ നായകനായത് മമ്മൂട്ടി !

Webdunia
ബുധന്‍, 23 ജനുവരി 2019 (14:02 IST)
സംവിധായകൻ ഭദ്രന്റെ രണ്ടാമത്തെ സിനിമയാണ് ചങ്ങാത്തം. മോഹൻലാലും മമ്മൂട്ടിയും പ്രേക്ഷകരിൽ സ്വാധീനം ചെലുത്തി വരുന്ന സമയം. തുടക്കകാരനും വില്ലനുമായി ശ്രദ്ധനേടി വരുന്ന മോഹന്‍ലാലിനു ഒരു ബ്രേക്ക് നൽകാൻ ഭദ്രൻ ആഗ്രഹിച്ചിരുന്നു. 
 
അങ്ങനെയാണ് തന്റെ രണ്ടാമത്തെ ചിത്രമായ ചങ്ങാത്തതിന്റെ കഥ അദ്ദേഹം മോഹൻലാലിനോട് പറയുന്നത്.  ടോണി എന്ന നായകവേഷം ലാലിനു ബ്രേക്ക് സമ്മാനിക്കുമെന്ന് ഭദ്രന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. മോഹന്‍ലാലിനെ മനസ്സില്‍ പ്രതിഷ്ടിച്ചായിരുന്നു തന്റെ രണ്ടാമത്തെ ചിത്രത്തിന് കഥ മെനഞ്ഞത്.
 
പക്ഷെ , കഥ കേട്ട നിര്‍മ്മാതാവ് ഈരാളിക്ക് സംശയമായി. ‘ഇത് മമ്മൂട്ടി ചെയ്താൽ അല്ലേ നന്നാവുക?’. ഇക്കാര്യത്തിൽ ഭദ്രനുമായി ഈരാളി തർക്കത്തിലായി. ഒടുവില്‍ തര്‍ക്കം പ്രശസ്ത നടി ഷീല യുടെ മുന്നിലെത്തി. ആരാണ് ടോണി എന്ന കഥാപാത്രത്തിനു മികച്ചത് എന്ന കാര്യം പരിഹരിക്കുന്നതിനായി ഭദ്രൻ കഥ മുഴുവൻ ഷീലയെ വായിച്ച് കേൾപ്പിച്ചു.
 
കഥ കേട്ട് കഴിഞ്ഞ ഷീലയും ചോദിച്ചത് അത് തന്നെ. ”ഇത് മോഹന്‍ലാലിനേക്കാള്‍ മമ്മൂട്ടിക്കല്ലേ ഭദ്രാ കൂടുതല്‍ ഇണങ്ങുക”. ഒടുവില്‍ ഭദ്രനും മനസ്സുകൊണ്ട് മമ്മൂട്ടിയെ അംഗീകരിച്ചു. കഥ കേട്ടവർക്കെല്ലാം ‘മമ്മൂട്ടിയാണ് മികച്ചത്’ എന്നായിരുന്നു അഭിപ്രായം. അങ്ങനെ ചങ്ങാത്തം എന്ന ചിത്രത്തിലെ നായകവേഷം മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയിലേക്ക് എത്തിചേർന്നു. 1983ല്‍ റിലീസ് ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായി മാറി. 
 
പക്ഷേ, ഭദ്രൻ മോഹൻലാലിനെ മറന്നില്ല. ചിത്രത്തിൽ ചെറിയ ഒരു വേഷത്തില്‍ മോഹന്‍ലാലും പ്രത്യക്ഷപെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments