ചില സിനിമകൾ അമിത പ്രേതീക്ഷയുടെ ഭാരവും പേറിയാണ് റിലീസ് ചെയ്യുന്നത്. അതിന്റെ ഫലം ഒരുപക്ഷേ, ചിത്രത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. ഒരു സിനിമ നല്ലതാകുന്നത് പല കാര്യങ്ങളിലൂടെയാണ്. വർഷത്തിൽ 5 സിനിമകളെങ്കിലും മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാറുണ്ട്. എന്നാൽ, കഴിഞ്ഞ 3 വർഷങ്ങളായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സിനിമ പേരൻപ് ആണ്.
ഒരു തമിഴ് സിനിമയായിരുന്നിട്ട് കൂടി എന്തുകൊണ്ടാണ് പ്രേക്ഷകർ ഇതിനായി കാത്തിരിക്കുന്നത് എന്നതിനു രണ്ട് കാരണങ്ങളാണുള്ളത്. മമ്മൂട്ടിയും സംവിധായകൻ റാമും. സിനിമ ഫെബ്രുവരി ഒന്നിനു റിലീസ് ചെയ്യുകയാണ്. എന്നാൽ, ചിത്രത്തിനു തമിഴ്നാട്ടിൽ കൊടുക്കുന്ന രീതിയിലുള്ള പ്രൊമോഷൻ കേരളത്തിൽ നടക്കുന്നില്ലെന്ന് ഒരു ആരോപണം ഉയർന്നിരുന്നു.
ഫേസ്ബുക്കിനപ്പുറം പേരൻപിനെ എങ്ങനെ ആളുകളിലേക്ക് എത്തിക്കാനാവും എന്നതാണ് ഇപ്പോൾ ആരാധകർ ചിന്തിക്കുന്നത്. ഫേസ്ബുക്ക് പ്രൊമോഷൻ ഒക്കെ തലതൊട്ടപ്പന്മാർ റീലീസ് ഡേറ്റ് അറിയുന്നതിന് മുൻപ് തന്നെ ചെയ്തിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. ഇനി വെറും 9 ദിവസമാണുള്ളത്. കൌണ്ട് ഡൌൺ സ്റ്റാർട് ചെയ്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.