ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ രണ്ടാം വരവിനൊരുങ്ങിയിരിക്കുകയാണ് രൂപേഷ് പീതാംബരൻ. കാമ്പസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രമുഖ പാർട്ടി നേതാവായിട്ടാണ് രൂപേഷ് എത്തുന്നത്. രൂപേഷിന് സാമൂഹ്യമാധ്യമങ്ങൾ വഴി ഭീഷണി നേരിടേണ്ടി വന്നിരിക്കുകയാണ്.
ചിത്രത്തില്‍ ഒരു കെ എസ് ക്യു പ്രവര്‍ത്തകനെ അവതരിപ്പിക്കുന്ന നടന്‍ രൂപേഷ് പീതാംബരന് നേരെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഇപ്പോള്‍ ഭീക്ഷണി നേരിടേണ്ടി വന്നത്. ''പടം ഇറങ്ങട്ടെ ബാക്കി എന്നിട്ട്, എസ് എഫ് ഐക്കാരുടെ മേല്‍ ഒരു തുള്ളി ചോര പൊടിഞ്ഞാല്‍ മോനേ രൂപേഷേട്ടാ ഇങ്ങള് തീര്‍ന്നു” എന്നാണ് ഭീക്ഷണികളില്‍ ഒന്ന്. ഫെയ്‌സ്ബുക്കില്‍ നൗഷാദ് ഹെന്റി എന്നയാള്‍ ഇട്ട പോസ്റ്റിന് അതേ നാണയത്തില്‍ തന്നെ രൂപേഷ് മറുപടി നല്‍കി. ”
''ഞാന്‍ അഡ്രസ് തരാം വന്ന് തീര്‍ക്കു” എന്നായിരുന്നു രൂപേഷ് മറുപടി നൽകിയത്. ഈ കമന്റിന്റെയും അതിനുള്ള മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് രൂപേഷ് പങ്കുവെച്ചിട്ടുണ്ട്. രാഷ്ട്രീയവും സിനിമയും കൂട്ടിക്കുഴയ്ക്കരുതെന്ന് പറഞ്ഞതുവഴി ഞാന്‍ അര്‍ത്ഥമാക്കിയത് ഇതാണെന്നും രൂപേഷ് പറയുന്നു.