Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരും ദിവസങ്ങളിലെ ഒ.ടി.ടി റിലീസുകള്‍, കാണാന്‍ കാത്തിരുന്നത് എത്തുന്നു

Ott release

കെ ആര്‍ അനൂപ്

, ബുധന്‍, 28 ജൂണ്‍ 2023 (08:58 IST)
പുതിയ ഒ.ടി.ടി റിലീസുകള്‍ ഏതൊക്കെയെന്ന് നോക്കാം.
 
ലസ്റ്റ് സ്റ്റോറീസ് 2
ലസ്റ്റ് സ്റ്റോറീസിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് നെറ്റ്ഫ്‌ലിക്‌സിലൂടെ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുന്നു. ജൂണ്‍ 29ന് ലസ്റ്റ് സ്റ്റോറീസ് 2 സ്ട്രീമിംഗ് ആരംഭിക്കും. വ്യത്യസ്ത ജീവിത സാഹചര്യമുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങളെ അധികരിച്ച് രസകരമായി കഥ പറഞ്ഞതായിരുന്നു ആദ്യ ഭാഗം. വ്യത്യസ്തമായ പ്രായത്തിലുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങളെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നത്. 
വീരന്‍
വലിയ പ്രതീക്ഷയോടെ എത്തി തിയേറ്ററുകളില്‍ മോശം പ്രകടനം കാഴ്ചവെച്ച് ഒടിടി റിലീസിന് തയ്യാറായി തമിഴ് സൂപ്പര്‍ ഹീറോ ചിത്രം വീരന്‍. ഹിപ് ഹോപ് തമിഴന്‍ ആദിയെ നായകനാക്കി ആര്‍ കെ ശരവണനാണ് ചിത്രം സംവിധാനം ചെയ്തത്. മലയാള ചിത്രം മിന്നല്‍ മുരളിയുമായി സാമ്യത്തിന്റെ പേരില്‍ ചര്‍ച്ചയായി മാറിയ സിനിമ കൂടിയാണിത്. എന്നാല്‍ ഇത് റീമേക്ക് അല്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി വീരന്‍ ഓട്ടി ഒടിടി റിലീസിന് ഒരുങ്ങി. ആമസോണ്‍ പ്രൈം വീഡിയോയില്‍ ജൂണ്‍ 30 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
ദ വിച്ചര്‍ 3
Netflix-ലെ ഏറ്റവും ജനപ്രിയവും പ്രേക്ഷകര്‍ കാത്തിരിക്കുന്നതുമായ ഷോകളില്‍ ഒന്നാണ് 'The Witcher'.മൂന്നാം സീസണ്‍ റിലീസിന് ഒരുങ്ങുന്നതാണ് പുതിയ വാര്‍ത്ത.നെറ്റ്ഫ്‌ലിക്‌സ് മൂന്നാം സീസണിന്റെ വോളിയം 1 ജൂണ്‍ 29ന് സ്ട്രീമിംഗ് ആരംഭിക്കും, ജൂലൈ 27 ന് വോളിയം 2 റിലീസ് ചെയ്യും.
 
ജാക്ക് റയാന്‍ സീസണ്‍ 4 ജൂണ്‍ 30ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസിന് എത്തും.ദ നൈറ്റ് മാനേജര്‍ സീസണ്‍ 2 ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ജൂണ്‍ 30 മുതല്‍ കാണാനാകും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിലാലിന് വേണ്ടി മറ്റ് പ്രൊജക്ടുകള്‍ നീട്ടിവെച്ച് മമ്മൂട്ടി, തിരക്കഥ തീരുമാനമായി; മറ്റൊരു സൂപ്പര്‍താരവും പ്രധാന വേഷത്തില്‍